Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബ്ലൂഗ്രീൻ ആൽഗ:...

ബ്ലൂഗ്രീൻ ആൽഗ: കൊടിയത്തൂരിൽ ജലക്ഷാമം രൂക്ഷമാവുന്നു

text_fields
bookmark_border
കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിെലയും ചാലിയാറിലെയും ബ്ലൂഗ്രീൻ ആൽഗ പ്രതിഭാസം ആശങ്കയുണർത്തുകയും, കിണറുകളിൽ വെള്ളത്തി​െൻറ അളവ് ക്രമാധീതമായി കുറയുകയും ചെയ്തതോടെ കൊടിയത്തൂർ പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ഇത് സാരമായി ബാധിച്ചു. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജലഅതോറിറ്റി വെള്ളം പമ്പ് ചെയ്യാതിരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പഞ്ചായത്തിലെ തടായ്, ലക്ഷംവീട്, കോട്ടമ്മൽ, എള്ളങ്ങൽ, പന്നിക്കോട് കൂവപ്പാറ, ചെലാംകുന്ന്, പോലുക്കുന്ന്, ചെറുവാടി കൊടിഞ്ഞിപുറം, തോട്ടുമുക്കം, ആലുങ്ങൽതടായ്, അക്കരപ്പറമ്പ് എന്നിവടങ്ങളിൽ കുടിവെള്ളംക്ഷാമം തുടങ്ങിക്കഴിഞ്ഞു. വിദ്യാലയങ്ങളും ഇക്കുറി കടുത്ത കുടിവെള്ള ക്ഷാമം നേരിടും. വാട്ടർ അതോറിറ്റിയുടെ കോട്ടമുഴി പമ്പ്ഹൗസും, ഐലാകോട് കുടിവെള്ള പദ്ധതിയും, സോളിഡാരിറ്റി തെഞ്ചിരിപ്പറമ്പ് പദ്ധതിയുമാണ് പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികൾ. പഞ്ചായത്ത് നിർമിച്ച തെയ്യത്തുംകടവിലുള്ള പമ്പ്ഹൗസ് പ്രവർത്തിക്കുന്നില്ല. മോട്ടോറും മറ്റും തുരുമ്പെടുത്തിരിക്കുകയാണ്. വാട്ടർ അതോറിറ്റി ഏൽപ്പിച്ചുകൊടുത്തെങ്കിലും വൈദ്യുതി ലഭിക്കാത്തതാണ് കാരണം. തെയ്യത്തുംകടവുള്ള പമ്പ്ഹൗസ് പ്രവർത്തനക്ഷമമാക്കിയാൽ ഒരളവോളം ജലക്ഷാമത്തിന് പരിഹാരമാവും.
Show Full Article
TAGS:LOCAL NEWS 
Next Story