Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightku100

ku100

text_fields
bookmark_border
must................................................................................................... മൊബൈൽ ടവറിനെതിരെ ജനകീയ കൂട്ടായ്മ ഇൗസ്റ്റ് വെള്ളിമാടുകുന്ന്: ജനവാസകേന്ദ്രത്തിൽ പുതുതായി നിർമിക്കുന്ന മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിരോധ സമിതി നിലവിൽവന്നു. ഇൗസ്റ്റ്വെള്ളിമാടുകുന്ന് 'മാധ്യമം' പ്രസിനു സമീപം പാലപ്പറമ്പിലെ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്താണ് ടവർ നിർമാണം നടക്കുന്നത്. പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ മൊബൈൽ ടവർ നിർമിക്കാൻ സ്ഥലം വിട്ടുകൊടുക്കരുതെന്ന് സ്ഥലമുടമയോട് പ്രദേശവാസികൾ ആവശ്യപ്പെെട്ടങ്കിലും ധിക്കാരപരമായ സമീപനമാണ് ഉടമയിൽനിന്നുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. വാർഡ് കൗൺസിലർ ബിജുലാലി​െൻറയും മറ്റു പൗരപ്രമുഖരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ എ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജുലാൽ, പി.പി. മുജീബ്, പ്രസാദ്, സാബു, എ.ഇ. നസീർ, വിനു, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.കെ. മുജീബ് സ്വാഗതവും റഫീഖ് ബിച്ചാക്കോ നന്ദിയും പറഞ്ഞു. ടവറിനെതിരായ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനും പ്രദേശത്തെ കുടുംബശ്രീ, െറസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളെ പ്രതിരോധ സമരത്തിൽ പെങ്കടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കോർപറേഷനിൽ ജനങ്ങളുടെ ആശങ്ക അറിയിച്ച് പരാതി നൽകാനും പ്രദേശവാസികളിൽനിന്ന് ഒപ്പുശേഖരണം നടത്താനും യോഗം തീരുമാനിച്ചു. പുതുതായി തെരഞ്ഞെടുത്ത ജനകീയ പ്രതിരോധ സമിതി അംഗങ്ങൾ: രക്ഷാധികാരികൾ: ബിജുലാൽ, ചോയിക്കുട്ടി, എ.ഇ. നസീർ, ഹുസൈൻ ഹാജി, ജോൺ, അഡ്വ. എബ്രഹാം കൊള്ളിനാൽ, ചന്ദ്രൻ, ഗണപതി, സുരേഷ്. കൺവീനർ: എ.കെ. റഷീദ്. ചെയർമാൻ: എ.കെ. മുജീബ്. വൈസ് ചെയർമാന്മാർ: പി.പി. മുജീബ്, ദിനി, സാബു. ജോയൻറ് കൺവീനർമാർ: ടി.ടി. അഷ്റഫ്, നൈസാം, രാധാകൃഷ്ണൻ, പവിത്രൻ. ട്രഷറർ: പ്രസാദ്. കമ്മിറ്റി അംഗങ്ങൾ: റഫീഖ് ബിച്ചാക്കോ, സുനി, വിനു, ശരത്, മണി, മുഹ്സിൻ, അമീർ ഫൈസൽ, രമേശൻ, കോയ, പി.പി. ഷാജി, ആദർശ്, റഷീദ്, പി.പി. നജീം, പി.പി. ഇസ്ഹാഖ്, മൊയ്തീൻകോയ ഹാജി, പി.പി. മുനീർ, അൻവർ, ശോഭന, ജ്യോതി, പ്രതിഭ, കോമള, മിൽജാസ്.
Show Full Article
TAGS:LOCAL NEWS 
Next Story