Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:14 AM GMT Updated On
date_range 8 March 2018 5:14 AM GMTകുടുംബശ്രീ ഉദ്ഘാടനം
text_fieldsbookmark_border
അത്തോളി: ചീക്കിലോട് സംഘമിത്ര കുടുംബശ്രീ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടന്നു. കുടുംബശ്രീയുടെ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ വിമല തേറോത്ത് നിർവഹിച്ചു. ശ്രീപ്രിയ ഗോപി അധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡൻറ് സിന്ധു, സെക്രട്ടറി രതിഭ, വി. സാവിത്രി, എസ്. ഹിമ, കെ.ആർ. ഗിരിജകുമാരി, പി. ഷൈനി എന്നിവർ സംസാരിച്ചു. ഭക്ഷ്യസുരക്ഷയും വീട്ടമ്മമാരും എന്ന വിഷയത്തിൽ കൊയിലാണ്ടി ഭക്ഷ്യസുരക്ഷ ഓഫിസർ ഫെബിന മുഹമ്മദ് അഷ്റഫ് ക്ലാസെടുത്തു. മികച്ച വിദ്യാലയ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട കെ. യദുകൃഷ്ണ റാം, പി. അഭിനവ് എന്നീ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. photo kudu88 ചീക്കിലോട് കുടുംബശ്രീ പ്രവർത്തകർക്കായി നടത്തിയ ഭക്ഷ്യ സുരക്ഷയും വീട്ടമ്മമാരും എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷ ഓഫിസർ ഫെബിന മുഹമ്മദ് അഷ്റഫ് ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story