Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്​ ഉദ്​ഘാടനം

റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
കൊടിയത്തൂർ: തിരുവമ്പാടി എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ മുടക്കി ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച എടപ്പറ്റ-നായ്പ്പറ്റ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എടപ്പറ്റ നായ്പറ്റ നിവാസികളുടെ ഏറെനാളത്തെ ആവശ്യമാണ് പൂർത്തീകരിച്ചത്. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ കെ.പി. ചന്ദ്രൻ, വി.എ. സണ്ണി, താജുന്നിസ, അംഗങ്ങളായ ഷിജി വരപ്പിൽ, ചേറ്റൂർ മുഹമ്മദ്, കബീർ കണിയാത്ത്, കെ.വി. അബ്ദുറഹിമാൻ, പി. സുനേരാജ്, ബാബു മൂലയിൽ, ബാബു പൊലുകുന്നത്ത്, റഷീദ് ബാബു എന്നിവർ സംസാരിച്ചു. മൊബൈൽ ടവർ നിർമാണം തടഞ്ഞു കുന്ദമംഗലം: പന്തീർപാടത്ത് ദേശീയപാത 766ന് നൂറുമീറ്റർ അകലെയായി ചെറുകുന്നുമ്മൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ജനവാസകേന്ദ്രമായ ഇവിടെ ആസൂത്രിതമായി എസ്കവേറ്ററുമായി വന്ന് നിലം കുഴിച്ച് ടവർ സ്ഥാപിക്കാനുള്ള നീക്കമാണ് ചൊവ്വാഴ്ച ഉച്ചക്ക് നാട്ടുകാർ കൂട്ടമായെത്തി തടഞ്ഞത്. റിലയൻസ് കമ്പനിയുടെ ടവറാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിക്കാൻ ശ്രമം നടന്നത് എന്നറിയുന്നു. പൊലീസിൽ പരാതി നൽകിയ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story