Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്താണി ഡയാലിസിസ്​...

അത്താണി ഡയാലിസിസ്​ സെൻറർ യാഥാർഥ്യമാക്കുന്നതിന് വിഭവസമാഹരണം നടത്തുന്നു

text_fields
bookmark_border
നരിക്കുനി: അശരണരും നിരാലംബരുമായവർക്ക് താങ്ങും തണലുമായ നരിക്കുനി അത്താണി സാന്ത്വന കേന്ദ്രം വൃക്കരോഗികൾക്ക് ആശ്വാസമാകുന്ന ഡയാലിസിസ് സ​െൻറർ ആരംഭിക്കുന്നതിന് പൊതുജന സഹകരണത്തോടെ വിഭവ സമാഹരണത്തിനൊരുങ്ങുന്നു. ഈ മാസം 10, 11 തീയതികളിൽ നരിക്കുനി, മടവൂർ, കിഴക്കോത്ത്, കാക്കൂർ, നന്മണ്ട, ചേളന്നൂർ, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് വിഭവസമാഹരണം നടത്തുന്നത്. ഹോം കെയർ യൂനിറ്റ്, ഡെസ്റ്റിറ്റ്യൂഡ് ഹോം, ഫിസിയോെതറപ്പി സ​െൻറർ, സൈക്യാട്രി ഒ.പി, ഡേ കെയർ, കിടപ്പുരോഗികൾക്ക് തൊഴിൽ പരിശീലനം, മെഡിക്കൽ ഷോപ്, പോളി ക്ലിനിക്, പേഷ്യൻറ്സ് ഗൈഡൻസ് സ​െൻറർ, സ്പീച്ച് തെറപ്പി സ​െൻറർ, ഡയബറ്റിക് ക്ലിനിക്, കൗൺസലിങ് സ​െൻറർ എന്നിവയാണ് അത്താണിയുടെ നിലവിലുള്ള സംരംഭങ്ങൾ. വൃക്കരോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് സ​െൻറർ ആരംഭിക്കുന്നതിന് ഭീമമായ തുക ആവശ്യമായതിനാലാണ് വിഭവസമാഹരണം നടത്തുന്നത്. സൗജന്യ നിരക്കിൽ ഡയാലിസിസ് സ​െൻറർ നടത്തുന്നതിനാണ് ഇവിടെ സംവിധാനം ചെയ്യുന്നത്. ഡയാലിസിസ് സ​െൻറർ യാഥാർഥ്യമാക്കുന്നതിന് ഏതാണ്ട് രണ്ടു കോടി രൂപയാണ് സമാഹരിക്കേണ്ടത്. പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം പാവനമായ ഈ ദൗത്യത്തിന് ഉണ്ടാവണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്മിനിസ്േട്രറ്റർ ടി. മുഹമ്മദലി, സെക്രട്ടറി പി. അബ്ദുൽ ഖാദർ, സി.പി. അബ്ദുൽ ഖാദർ, കെ.സി. ഇസ്മാഈൽ എന്നിവർ പങ്കെടുത്തു. അനുശോചിച്ചു നരിക്കുനി: റിട്ട. കൃഷി ഓഫിസർ പി. വിജയ​െൻറ നിര്യാണത്തിൽ നരിക്കുനിയിലെ പൗരാവലി അനുശോചിച്ചു. പരിപാടിയിൽ പി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, മനോജ്കുമാർ, വി. ബാബു, ഗോപാലൻ മണിപ്പാൽ, വി. ബാബു, വാസുദേവൻ നമ്പൂതിരി, വി. ഇല്യാസ്, മജീദ്, എം.പി. അഹമ്മദ്കുട്ടി, അബ്്ദുൽ നാസർ, ദിലീപ്, ഷനോജ്, ഹരീഷ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story