Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:23 AM GMT Updated On
date_range 7 March 2018 5:23 AM GMT'ജനപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടം'
text_fieldsbookmark_border
മുക്കം: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണെൻറയും ഭൂസമര സമിതി സംസ്ഥാന കൺവീനർ ജോൺ അമ്പാട്ടിെൻറയും വേർപാട് ജനപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കൺെവൻഷൻ അഭിപ്രായപ്പെട്ടു. നേതാക്കളോടുള്ള ആദരസൂചകമായി മുക്കത്ത് മൗനജാഥ സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റിയംഗം നാസർ കീഴ്പറമ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. 2018-19 കാലയളവിലേക്കുള്ള തിരുവമ്പാടി മണ്ഡലം കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചന്ദ്രൻ കല്ലുരുട്ടി (പ്രസി), ലിയാഖത്തലി മുറമ്പാത്തി (സെക്ര), ഒ. അബ്ദുൽ അസീസ് (ട്രഷ), സോളി ജോർജ്, ഷംസുദ്ദീൻ ആനയാംകുന്ന് (വൈസ് പ്രസി), സഫീറ കൊളായിൽ (ജോ. സെക്ര), സാലിം ജീറോഡ് (മിഡിയ). മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി സ്വാഗതം പറഞ്ഞു. ലിയാഖത്തലി റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ജില്ല കമ്മറ്റിയംഗം തനിമ അബ്ദുറഹിമാൻ, ഹമീദ് കൊടിയത്തൂർ, ശംസുദ്ദീൻ ചെറുവാടി, കെ.സി. അൻവർ, അബ്ദു, മുജീബ് ആനയാംകുന്ന്, ഇ.കെ.കെ. ബാവ, സഫിയ ടീച്ചർ, സി.എം. പുതുപ്പാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story