Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാഭവൻ മണിയെ...

കലാഭവൻ മണിയെ അനുസ്​മരിച്ച്​ 'മണിമുഴക്കം'

text_fields
bookmark_border
കോഴിക്കോട്: കലാഭവൻ മണിയുടെ സ്മരണപുതുക്കി പാട്ടുകൂട്ടം കോഴിക്കോടി​െൻറ നേതൃത്വത്തിൽ 'മണിമുഴക്കം'അരങ്ങേറി. മാനാഞ്ചിറ ഒാപൺസ്റ്റേജിൽ നടന്ന പരിപാടിയിൽ മണിയുടെ ഫോേട്ടാക്ക് മുന്നിൽ പുഷ്പാർച്ചന, പുരസ്കാര സമർപ്പണം, അനുസ്മരണസമ്മേളനം, 'വാമൊഴിത്താളം'ദൃശ്യശ്രാവ്യ പരിപാടി എന്നിവയാണ് അരങ്ങേറിയത്. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. മോഹൻദാസ് കിഴിശ്ശേരി, അജീഷ് മുചുകുന്ന്, ടി.കെ. സുരേഷ് പള്ളിക്കൽ, അനിൽ കൊളത്തറ, സൂരജ് മാധവ്, പ്രദീപ് കാരയാട്, സന്ദീപ് കാക്കൂർ, ശിശിര ശിവാനന്ദൻ എന്നിവരെ കലാഭവൻ മണിയുടെ പേരിലുള്ള പുരസ്കാരം നൽകി ആദരിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സംവിധായകൻ സുരേഷ് അച്ചൂസ് കലാഭവൻ മണി അനുസ്മരണപ്രഭാഷണം നടത്തി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ പുരസ്കാര ജേതാക്കളെ ആദരിച്ചു. പാരമ്പര്യ കലാകാരൻ കോട്ടക്കൽ ഭാസ്കരെന സംഗീത സംവിധായകൻ വിൽസൺ സാമുവൽ ആദരിച്ചു. യു.സി. രാമൻ, ജഗത്മയൻ ചന്ദ്രപുരി, പി.വി. ലവ്വിൽ, പി.എ. ജമാൽ, അജയ് കല്ലായ്, വിജേഷ് കോഴിക്കോട്, പി.വി. നവീന്ദ്രൻ, ബിജു യൂനിറ്റി, ബി.ജെ. ബിജേഷ്, പി. അനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. സജീവൻ െകായിലാണ്ടി സ്വാഗതവും യു.ടി. ശ്രീധരൻ നന്ദിയും പറഞ്ഞു. കലാഭവൻ മണി സൗഹൃദകൂട്ടായ്മ ടൗൺഹാളിൽ സംഘടിപ്പിച്ച 'മണിനാദം നിലച്ചിട്ടില്ല'അനുസ്മരണവും കലാപരിപാടികളും ജില്ല ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം െചയ്തു. ജാഫർ സിയാറ അധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് രാജേന്ദ്രൻ, എൻ. ഷെർഷ, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള വസ്ത്ര വിതരണവും നടന്നു. തുടർന്ന് കലാഭവൻ സതീഷി​െൻറയും മണിദാസി​െൻറയും നേതൃത്വത്തിൽ കോഴിക്കോട് മ്യൂസിക് ഒാഫ് മെലഡിയുടെ ഗാനമേളയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story