Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലക്​ടറേറ്റിനു മുന്നിൽ...

കലക്​ടറേറ്റിനു മുന്നിൽ കണ്ണുകെട്ടി സമരം

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികൾ കലക്ടറേറ്റിനു മുന്നിൽ കണ്ണുകൾ കെട്ടി സമരത്തിനിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണ വിഭാഗത്തിൽ മൂന്നു മാസം ഇടവിട്ട് ജോലിചെയ്തു വന്ന ദിവസവേതന തൊഴിലാളികളെ കഴിഞ്ഞ രണ്ടു വർഷമായി ജോലിയിൽ പരിഗണിക്കാത്തതിനെ തുടർന്ന് അഴിമതിവിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ എട്ടു ദിവസമായി അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുന്നുണ്ടെങ്കിലും അധികാരികൾ കണ്ടതായി നടിക്കുന്നില്ലെന്ന് ആരോപിച്ചാണ് കണ്ണുകെട്ടി സമരം. പരിഹാരമായില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരനേതാക്കൾ പറഞ്ഞു. വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി ഭാരവാഹികൾ പന്തലിലെത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സത്യഗ്രഹ സമരത്തിന് വെൽെഫയർ പാർട്ടി വനിത വിഭാഗം പ്രവർത്തകർ ഒരു മുഴുവൻ ദിവസം പിന്തുണ സമരം പ്രഖ്യാപിച്ചു. അഴിമതി വിരുദ്ധ സമിതി ചെയർമാൻ സതീഷ് പാറന്നൂർ, വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി എ.പി. വേലായുധൻ, ജില്ല വൈസ് പ്രസിഡൻറുമാരായ ടി.കെ. മാധവൻ, പി.സി. മുഹമ്മദ് കുട്ടി, ജില്ല മഹിള കൺവീനർ സുബൈദ കക്കോടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story