Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:14 AM GMT Updated On
date_range 7 March 2018 5:14 AM GMTകൊളത്തറ വികലാംഗ വിദ്യാലയത്തിലെ 20 വിദ്യാർഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക്
text_fieldsbookmark_border
* കഴിഞ്ഞ 10 വർഷമായി 100 ശതമാനമാണ് ഇവിടുത്തെ വിജയം ഫറോക്ക്: എട്ട് അന്ധ വിദ്യാർഥികളും 12 ബധിര വിദ്യാർഥികളുമടക്കം 20 കുട്ടികൾ കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽനിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷക്ക്. അന്ധ വിദ്യാർഥികൾ അവർ പഠിക്കുന്ന ചെറുവണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷക്കിരിക്കുന്നത്. ഇവരുടെ യാത്രക്ക് മാനേജ്മെൻറ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബധിര വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളായ കൊളത്തറയിൽ തന്നെ പരീക്ഷയെഴുതാം. വിദ്യാർഥികൾ ഇവിടുത്തെ ഹോസ്റ്റലിലാണ് താമസിച്ചു പഠിക്കുന്നത്. ബ്രൈയിൻ ലിപി പുസ്തകം, ഓഡിയോ കാസറ്റ്, സി.ഡി എന്നിവയുടെ സഹായത്താലാണ് ഇവരുടെ പഠനം. കഴിഞ്ഞ 10 വർഷക്കാലമായി തുടർച്ചയായി കൊളത്തറ വികലാംഗ വിദ്യാലയം എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story