Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊണ്ണൂറുകാരിയെ...

തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്​റ്റിൽ

text_fields
bookmark_border
തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ മേപ്പയൂർ: തൊണ്ണൂറുകാരിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധു അറസ്റ്റിൽ. കാരയാട് ഏക്കാട്ടൂർ വെണ്ടതേക്കുള്ളതിൽ തോമസിനെയാണ് (50) മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും മകളും അയൽപക്കത്തെ വീട്ടിലായിരുന്ന സമയത്താണ് തോമസ് രോഗിയായ വൃദ്ധയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്. പ്രതി മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്ച വൈകീേട്ടാടെയാണ് സംഭവം. അവശയായ വൃദ്ധയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികൾ തടഞ്ഞുവെച്ച പ്രതിയെ മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി തോമസ് പയ്യോളി സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഞായറാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. വടകര ഡിവൈ.എസ്.പി പ്രേംരാജിനാണ് അന്വേഷണ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story