Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആര്‍ദ്ര മനസ്സുകളെ...

ആര്‍ദ്ര മനസ്സുകളെ സൃഷ്​ടിക്കുന്ന വായനയാണ് പുതിയ കാലത്തി‍െൻറ ആവശ്യം -കെ.ഇ.എന്‍.

text_fields
bookmark_border
പൂനൂര്‍: മനുഷ്യരുടെ കണ്ണീർ കാണാന്‍ കഴിയുന്ന ആര്‍ദ്ര മനസ്സുകളെ സൃഷ്ടിക്കുന്ന വായനയാണ് പുതിയ കാലത്തി‍​െൻറ ആവശ്യമെന്നും അക്ഷരങ്ങളെ മാത്രമല്ല മനുഷ്യരെയും പ്രകൃതിയെയും വായിക്കുന്നവരാകണമെന്നും എഴുത്തുകാരൻ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. പൂനൂര്‍ അല സാഹിത്യവേദിയുടെ അക്ഷരോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. നാസർ എസ്േറ്ററ്റ്മുക്ക്, അബ്ബാസ്‌ സുല്ലമി, നജീബ് കാന്തപുരം, എ.കെ. ഗോപാലന്‍, കെ. ഉസ്മാന്‍, എന്‍. അജിത്‌കുമാര്‍ എന്നിവർ സംസാരിച്ചു. വി.കെ. ജാബിര്‍ സ്വാഗതവും ഷാനവാസ്‌ പൂനൂര്‍ നന്ദിയും പറഞ്ഞു. അക്ഷരോത്സവത്തോട് അനുബന്ധിച്ച് നടത്തിയ പുസ്തകമേള ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. ജാഫര്‍ കോളിക്കല്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, സി.പി. കരീം, കെ. ഉസ്മാന്‍, കെ.കെ. ബാലകൃഷ്ണന്‍ നായര്‍, താര അബ്ദുറഹിമാന്‍ ഹാജി, അബ്ദുൽ ഖാദര്‍ കക്കാട്, ഷഫീഖ് കാന്തപുരം, കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു. പി.എച്ച്. ഷമീര്‍ സ്വാഗതവും രാധാകൃഷ്ണന്‍ ഉണ്ണികുളം നന്ദിയും പറഞ്ഞു. വിവിധ പ്രസാധകരുടെ നൂറുകണക്കിന് പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയത്. അക്ഷരോത്സവം ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story