Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജേന്ദ്രകുമാർ...

രാജേന്ദ്രകുമാർ കമ്മിറ്റി ശിപാർശ: മേപ്പാടി ഗവ. പ്രസ് അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border
മേപ്പാടി: ജില്ലയിലെ ഏക ഗവ. പ്രസ് അടച്ചുപൂട്ടൽ ഭീഷണിയിൽ. മേപ്പാടി ടൗണിനോട് ചേർന്നുള്ള മണ്ണാത്തിക്കുണ്ടിലെ ഗവ. പ്രസ് ആണ് ലാഭകരമല്ലെന്ന കാരണത്താൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഇതു സംബന്ധിച്ച് സർക്കാർ നിയോഗിച്ച രാജേന്ദ്രകുമാർ അനയത്ത് കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശയാണ് പ്രസി​െൻറ ഭാവി കരിനിഴലിലാക്കിയിരിക്കുന്നത്. ശിപാർശ സർക്കാർ അംഗീകരിച്ചാൽ ജില്ലയിലെ ഏക ഗവ. പ്രസിന് പൂട്ടുവീഴും. ജില്ലയെ സംബന്ധിച്ചിടത്തോളം അത് വലിയ നഷ്ടമാകും. ബാലറ്റ് പേപ്പറുകൾ, സംസ്ഥാന ലോട്ടറി ടിക്കറ്റുകൾ, സർക്കാർ ഗസറ്റുകൾ, കേരള അസംബ്ലിയുടെ പ്രിൻറിങ് ജോലികൾ, പി.എസ്.സി, കേരള ഹൈകോടതി, വിവിധ യൂനിവേഴ്സിറ്റികൾ, വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യൻ റെയിൽേവ ചോദ്യപേപ്പറുകൾ തുടങ്ങി 150 ൽപരം സർക്കാർ വകുപ്പുകളുടെ പ്രിൻറിങ് ജോലികൾ, നോട്ടീസ്, ബ്രോഷറുകൾ, രജിസ്റ്ററുകൾ, കവറുകൾ എന്നിവയെല്ലാം അച്ചടിക്കുന്നത് ഗവ. പ്രസുകളിലാണ്. 1838ൽ സ്വാതി തിരുനാൾ മഹാരാജാവാണ് സംസ്ഥാനത്ത് ആദ്യമായി പൊതു ഉടമസ്ഥതയിൽ പ്രസ് സ്ഥാപിച്ചത്. സ്വാതന്ത്ര്യാനന്തരം അത് സംസ്ഥാന സർക്കാറിന് കീഴിലായി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 സർക്കാർ പ്രസുകളാണുള്ളത്. 1983ൽ എം. കമലം വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ മേപ്പാടി കാപ്പംകൊല്ലിയിലെ വാടകക്കെട്ടിടത്തിലാണ് ഗവ. പ്രസ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് മേപ്പാടി ടൗണിനോട് ചേർന്നുള്ള മണ്ണാത്തിക്കുണ്ടിൽ മൂന്നേക്കറിലധികം സ്ഥലം വാങ്ങി സ്വന്തമായി നിർമിച്ച കെട്ടിടത്തിൽ 1999 ഡിസംബർ ആറിന് അന്നത്തെ സഹകരണ -അച്ചടി വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 25 സ്ഥിരം ജീവനക്കാരടക്കം 35 ഓളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അച്ചടി മേഖലയിൽ പുതിയ സാങ്കേതിക വിദ്യകളും മെഷീനുകളും രംഗത്തുവന്നുകഴിഞ്ഞ സാഹചര്യത്തിൽ കാലഘട്ടത്തിനനുസരിച്ച് പുരോഗമിക്കാൻ ഗവ. പ്രസുകൾക്കായിട്ടില്ല എന്ന ചിന്ത സർക്കാർ തലത്തിൽ മുേമ്പ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ 1998 ൽ കർണാടക പ്രിൻറിങ് പ്രസ് ഡയറക്ടറായിരുന്ന ഡോ. സുബ്ബറാവു, 2010ൽ ഇന്ദിര ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു കമ്മിറ്റികളെ സർക്കാർ നിയോഗിച്ചിരുന്നു. ഇപ്പോഴത്തെ സർക്കാർ വന്നതിനുശേഷം രാജേന്ദ്രകുമാർ അനയത്ത് കമ്മിറ്റിയെയും നിയമിച്ചു. ഗവ. പ്രസുകളുടെ വികാസരാഹിത്യമൊഴിവാക്കുന്നതിനും ആധുനികവത്രണത്തിനുമുള്ള നിർദേശങ്ങൾ സമർപ്പിക്കുകയെന്നതാണ് കമ്മിറ്റിയുടെ ചുമതല. മേൽപ്പറഞ്ഞ മൂന്ന് കമ്മിറ്റികളും പഠനം നടത്തി നിർദേശങ്ങൾ സർക്കാറിന് നൽകിയിട്ടുണ്ട്. മെഷിനറികൾ ആധുനികവത്കരിക്കുകയും ജീവനക്കാരെ കാലഘട്ടത്തി​െൻറ വെല്ലുവിളി ഏറ്റെടുക്കാൻ പരിശീലിപ്പിക്കുകയും ചെയ്താേല ഗവ. പ്രസുകൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളൂവെന്ന് കമ്മിറ്റികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരുപടികൂടി കടന്ന്, കൊല്ലത്തെ ഗവ. പ്രസ്, തിരുവനന്തപുരത്തെ സ്റ്റാമ്പ് നിർമാണ കേന്ദ്രം, വയനാട് ഗവ. പ്രസ് എന്നിവ നിലനിർത്തേണ്ടതില്ല എന്ന നിർദേശംകൂടി രാജേന്ദ്രകുമാർ കമ്മിറ്റി മുന്നോട്ടുവെച്ചു. പഴകിയ സാങ്കേതിക വിദ്യ ഒഴിവാക്കി നവീകരിക്കുക എന്നതിനുപകരം അടച്ചുപൂട്ടുകയെന്ന നിർദേശം കമ്മിറ്റി മുന്നോട്ടുവെച്ചതാണ് ആശങ്കയുളവാക്കിയിട്ടുള്ളത്. ഇതിനു പിന്നിൽ ഉദ്യോഗസ്ഥ താൽപര്യങ്ങളുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അടുത്ത കാലത്താണ് മേപ്പാടി ഗവ. പ്രസിന് സ്റ്റാഫ് ക്വാർട്ടേഴ്സ്, പുതിയ ബ്ലോക്ക് എന്നിവ നിർമിച്ചത്. എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ളതും ജില്ലക്ക് അഭിമാനിക്കാൻ വകയുള്ളതുമായ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണി നേരിടുേമ്പാൾ ഭരണ, പ്രതിപക്ഷ വ്യത്യാസം മറന്ന് പ്രസ് നിലനിർത്താനുള്ള ശ്രമം ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. FRIWDL12 മേപ്പാടിയിലെ സർക്കാർ പ്രസ് ഗവ. പ്രസ് അടച്ചുപൂട്ടുന്നതിനെതിരെ ഐ.എൻ.ടി.യു.സി ധർണ മേപ്പാടി: ഗവ. പ്രസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരള ഗവ. പ്രസ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ മേപ്പാടി ഗവ. പ്രസിനു മുന്നിൽ തൊഴിലാളികൾ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന സെക്രട്ടറി ഷാജി കുര്യൻ, സംസ്ഥാന സമിതിയംഗം ജോബിഷ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.സി. സത്യൻ, വിനോദ് എന്നിവർ സംസാരിച്ചു. FRIWDL10 മേപ്പാടിയിലെ ഗവ. പ്രസ് അടച്ചുപൂട്ടുന്നതിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ല ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു ............................................................................................... വളവിൽ ടാക്സ് പരിശോധന; വാഹനം അപകടത്തിൽപ്പെട്ടു വൈത്തിരി: വളവു തിരിയുന്നിടത്തുവെച്ച് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ പെട്ടെന്ന് നിർത്തിയ പിക്കപ്പിനു പിന്നിൽ ടാങ്കർ ലോറിയിടിച്ചു. പിക്കപ്പ് തൊട്ടടുത്ത വയലിലേക്ക് മറിഞ്ഞു ഇതിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ലക്കിടി അറമല പാലം കഴിഞ്ഞയുടനെയുള്ള വളവിൽ വെച്ചായിരുന്നു പരിശോധന. വളവുകളിൽ വാഹന പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ ഉത്തരവ് നിലനിൽക്കെയാണ് പരിശോധന നടത്തിയത്. സെയിൽസ് ടാക്സ് വാഹനത്തി​െൻറ ഡ്രൈവറാണ് പെട്ടെന്ന് മുന്നോട്ടുവന്ന് പിക്കപ്പിനു കൈകാണിച്ചത്. പെട്ടെന്ന് നിർത്തിയ പിക്കപ്പിനു തൊട്ടുപിന്നിലുണ്ടായിരുന്ന ടാങ്കർ ഇടിക്കുകയും വാഹനം തൊട്ടടുത്ത വയലിലേക്ക് മറിയുകയുമായിരുന്നു. മലപ്പുറം സ്വദേശികളായ അൻവർ (36), മകൻ മിദ്ലാജ് (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൽപറ്റ സെയിൽസ് ടാക്സ് ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ നടപടിയിൽ നാട്ടുകാർ രോഷാകുലരായി. വാഹനമുടമയുടെ പരാതി ലഭിച്ചശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് വൈത്തിരി പൊലീസ് അറിയിച്ചു. FRIWDL17 വളവിലെ ടാക്സ് പരിശോധനയെ തുടർന്ന് അപകടത്തിൽപ്പെട്ട പിക്കപ്പ് വയലിലേക്ക് മറിഞ്ഞനിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story