Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹപാഠികളുടെ...

സഹപാഠികളുടെ കൂട്ടായ്മയിൽ കൂട്ടുകാരിക്ക് സഹായധനം കൈമാറി

text_fields
bookmark_border
വില്യാപ്പള്ളി: മേമുണ്ട സ്കൂളിലെ . നിരാലംബരായ ഇവർക്ക് ജനകീയ കമ്മിറ്റി തുക സ്വരൂപിച്ച് വീട് നിർമാണം ഏറ്റെടുത്തിരുന്നു. വീട് പണി പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് താക്കോൽ കൈമാറ്റ ചടങ്ങിലാണ് വിദ്യാർഥികൾ മുന്നിട്ടിറങ്ങി കൂട്ടുകാരിൽ നിന്നും അധ്യാപകരിൽനിന്നും മറ്റ് ജീവനക്കാരിൽനിന്നും സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറിയത്. പ്രിൻസിപ്പൽ പി.കെ. കൃഷ്ണദാസ്, പ്രധാനാധ്യാപകൻ ടി.വി. രമേശ് എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി. അച്ഛൻ നേരത്തെ മരിച്ചതിനാൽ അമ്മ മാത്രമായിരുന്നു കുടുംബത്തി​െൻറ അത്താണി. അവരും മരിച്ചതോടെയാണ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ മൂന്ന് പെൺമക്കൾ അനാഥകളായത്. എസ്.എഫ്.െഎ മേമുണ്ട സ്കൂൾ യൂനിറ്റ് സ്വരൂപിച്ച 25,000 രൂപയും ചടങ്ങിൽ കൈമാറി. നേരത്തെ, രൂപവത്കരിച്ച ജനകീയ കമ്മിറ്റി കുട്ടികളുടെ തുടർപഠനവും വീട് നിർമാണവും ലക്ഷ്യമാക്കി നടത്തിയ ഫണ്ട് സമാഹരണത്തിലേക്കാണ് വിദ്യാർഥികളും തുക നൽകിയത്. മിച്ചം വന്ന 19 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപിച്ചതി​െൻറ രേഖയും ചടങ്ങിൽ കുടുംബത്തിന് കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ടീച്ചർ, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story