Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർട്ടി ​േരഖകൾ...

പാർട്ടി ​േരഖകൾ ചോർന്നതിൽ കാനത്തിന്​ അതൃപ്​തി

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പാർട്ടി രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നതിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കടുത്ത അതൃപ്തി. രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചക്ക് മറുപടി നൽകവേയാണ് അദ്ദേഹം ത​െൻറ അതൃപ്തി ക്രടിപ്പിച്ചത്. വായിൽ കുരുപ്പ് വന്നാൽ ചിലർ തുപ്പും ചിലർ ഇറക്കും ചിലർ മലർന്ന് കിടന്ന് തുപ്പും. ഇതേ നടപടിയാണുണ്ടായത്. സംസ്ഥാന സമ്മേളനം പോലുള്ള ഗൗരവമായ വേദിയിൽ ഇത്തരം കാര്യങ്ങളുണ്ടാകുന്നതിനോട് യോജിക്കാനാകില്ല. വാട്സ്ആപ്പിലൂടെ ഇത്തരം രേഖകൾ പുറത്തുവിട്ടത് ആശാസ്യമാണോയെന്ന് പരിശോധിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി മന്ത്രിമാർ പാർട്ടിയുമായി കൂടിയാലോചിച്ച് കാര്യങ്ങളുമായി മുന്നോട്ട് പോകന്നുണ്ട്. സർക്കാറി​െൻറ പ്രവർത്തനങ്ങളും നല്ല നിലയിലാണ്. ജനോപകാരപ്രദമായ പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണം. ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കാനം കൂട്ടിച്ചേർത്തു. ----------------------------------------------------------------------------- കോൺഗ്രസ് ബന്ധം: വിയോജിപ്പ് ഒഴിവാക്കി പ്രമേയത്തിന് അംഗീകാരം മലപ്പുറം: കോൺഗ്രസ് ബന്ധത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സി.പി.ഐ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം ആ ഭാഗങ്ങൾ നീക്കം ചെയ്ത് അംഗീകരിച്ചു. ദേശീയതലത്തിൽ ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യം വർധിപ്പിക്കുക ഉൾപ്പെടെ കാര്യങ്ങൾ പരാമർശിക്കുന്ന പ്രമേയത്തിനാണ് അംഗീകാരം ലഭിച്ചത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കോൺഗ്രസ് പരിഗണിക്കേണ്ട വിഷയമാണെന്നതിനാൽ ആ പ്രമേയം അംഗീകരിക്കേണ്ടതിെല്ലന്നും രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള പൊതു ചർച്ചക്കിടെ ഇത്തരം പ്രമേയം അവതരിപ്പിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി ആദ്യം തള്ളിയ പ്രമേയമാണ് ഒടുവിൽ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിന് ശേഷം ഭേദഗതിയോടെ അംഗീകരിച്ചത്. പ്രമേയ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്. ദേശീയതലത്തിൽ ഇടതുെഎക്യം ശക്തിപ്പെടേണ്ട കാര്യങ്ങളും മുന്നണി വിപുലീകരണവും പരാമർശിക്കപ്പെടുന്ന റിപ്പോർട്ടിൽ കോൺഗ്രസ് ബന്ധത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രസീഡിയത്തി​െൻറ അനുമതിയോടെയായിരുന്നു പ്രമേയം കൊണ്ടുവന്നത്. എന്നാൽ പ്രമേയത്തിൽ പറയുന്ന ഇൗ ഭാഗം സമ്മേളനത്തി​െൻറ പൊതുവികാരത്തിന് എതിരാണെന്ന അഭിപ്രായമുണ്ടായി. പ്രമേയത്തിലെ ഇക്കാര്യം ഒഴിച്ച് മറ്റ് ഭാഗങ്ങൾ അംഗീകരിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. അതി​െൻറ അടിസ്ഥാനത്തിലാണ് ആ പരാമർശം പ്രമേയത്തിൽ നിന്ന് ഒഴിവാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story