Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണർവ്^2018

ഉണർവ്^2018

text_fields
bookmark_border
ഉണർവ്-2018 നടുവണ്ണൂർ: അരിക്കുളം കൈതവയൽ ഖത്തർ മഹല്ല് കൂട്ടായ്മയും ഹെൽപിക് ഹാൻഡ് ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഉണർവ്-2018 മാർച്ച് മൂന്നിന് ശനിയാഴ്ച രാവിലെ 8.30ന് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്യും. സുബൈർ ദാരിമി അധ്യക്ഷത വഹിക്കും. പുതിയേടത്ത് മൊയ്തീൻ ഉസ്താദിനെ ആദരിക്കും. വി.എം. ഉണ്ണി ഉപഹാര സമർപ്പണം നടത്തും ഷക്കീർ കോവൂർ ബോധവത്കരണ ക്ലാസ് നടത്തും. രണ്ടാമത് ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു നടുവണ്ണൂർ: വെങ്ങളത്തുകണ്ടി ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത് ബൈത്തുറഹ്മയുടെ തറക്കല്ലിടൽ കർമം ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സാജിദ് കോറോത്ത് നിർവഹിച്ചു. ടി.എം. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പി.എൻ. അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ഇബ്രാഹിം കുട്ടി, എം.കെ. ജലീൽ, കേഴക്കണ്ടി അബ്ദുല്ല, സി.എം. ഉമ്മർകോയ ഹാജി, എൻ. ഇബ്രാഹിം കുട്ടി ഹാജി, ഹംസ കാവിൽ, സി.എം. മൊയ്തീൻ, കെ.ടി.കെ. റഷീദ്, സി.പി. അയ്യൂബ്, എം.കെ. പര്യായ്, മക്കാട്ട് കുഞ്ഞിബ്രാഹിം, കെ. അബ്ദുൽ കാദർ, ടി. കുഞ്ഞ്, കെ. മുഹമ്മദ് അനീസ്, സി.എം. റഷീദ്, ഇ.എം. സിറാജ്, കെ.കെ. ആബിദ്, ടി. മുഹമ്മദ് കോയ, പി.എൻ പരീത്, എന്നിവർ സംസാരിച്ചു ടി.പി. മൊയ്തീൻ കോയ സ്വാഗതവും കെ.വി. അമ്മോട്ടി നന്ദിയും പറഞ്ഞു. വേതനം മരവിപ്പിച്ചതിൽ പ്രതിഷേധം നടുവണ്ണൂർ: സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ദിവസവേതന, പാക്കിങ് തൊഴിലാളികളുടെ വർധിപ്പിച്ച വേതനം തടഞ്ഞതിൽ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സിവിൽ സപ്ലൈസ് അധികാരികളുടെ തൊഴിലാളി വഞ്ചനക്കെതിരെ സപ്ലൈകോ അധികൃതരെ ഉപരോധിക്കുമെന്ന് യൂനിയൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ബൈജു പി. മന്ദകാവ്, പ്രസിഡൻറ് പ്രകാശൻ കൊടക്കാട്ടുമുറി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story