Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:23 AM GMT Updated On
date_range 3 March 2018 5:23 AM GMTഹോളി ആഘോഷത്തിനിെട അപമര്യാദ; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ
text_fieldsbookmark_border
ഹോളി ആഘോഷത്തിനിെട അപമര്യാദ; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ മൂവാറ്റുപുഴ: ഹോളി ആഘോഷത്തിനിെട വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ മൂവാറ്റുപുഴ െപാലീസ് കസ്റ്റഡിയിലെടുത്തു. ഐരാപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായത്. കോളജിൽ ഹോളി ആഘോഷത്തിനുശേഷം വിദ്യാർഥിനികളുടെ വസ്ത്രങ്ങളിൽ പറ്റിയ ചായം നീക്കാൻ സമീപത്തെ തോട്ടിൽ ഇറങ്ങിയപ്പോഴാണ് സഹപാഠികളായ മൂന്നുപേർ അപമര്യാദയായി പെരുമാറിയതും ദേഹോപദ്രവം ഏൽപിച്ചതും. തുടർന്നാണ് വിദ്യാർഥിനികൾ മൂവാറ്റുപുഴ െപാലീസിൽ പരാതി നൽകിയത്. സി.ഐ സി. ജയകുമാറിെൻറ നിർേദശത്തെ തുടർന്ന് വിദ്യാർഥികളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടി. സംഭവം കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതികളെ പട്ടിമറ്റം പൊലീസിന് കൈമാറുമെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story