Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്തു വയസ്സുകാരിയെ...

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
മുക്കം: പത്തു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ മുക്കം പൊലീസ് പിടികൂടി. ചേന്ദമംഗലൂരിലെ മംഗലശ്ശേരി തോട്ടത്തിൽ താമസമാക്കിയ അബുവിനെയാണ് (50) അറസ്റ്റ് ചെയ്തത്. സ്കൂൾ ബസ് നഷ്ടപ്പെട്ടപ്പോൾ ബൈക്കിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് കുട്ടിയെയും കയറ്റി പോകുകയായിരുന്നു. വീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് ത​െൻറ സ്കൂട്ടറിൽ കൊണ്ടുവിടുന്നതിനിടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോൾ പീഡനവിവരം അറിഞ്ഞ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. MKMUC 1 പ്രതി മംഗലശ്ശേരി തോട്ടത്തിൽ അബു ആദിവാസി കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിച്ച സംഭവം; നടപടി വേണമെന്ന് ബി.ജെ.പി മുക്കം: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ നിലമ്പൂർ അപ്പങ്കലാപ്പ് കോളനിയിലെ ആദിവാസി കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാവണമെന്ന് ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് പ്രസിഡൻറ് രാജൻ കൗസ്തുഭം, ബാലകൃഷ്ണൻ വെണ്ണക്കോട്, വി.വി. കൃഷ്ണദാസ്, എം.ടി. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story