Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകൂട്ടിൽ വിടർന്ന...

പെൺകൂട്ടിൽ വിടർന്ന വർണചിത്രങ്ങൾ

text_fields
bookmark_border
കോഴിക്കോട്: വീട്ടമ്മമാർ ചിത്രകലയിലൂടെ ഒത്തുചേർന്നപ്പോൾ പിറന്നത് സംഘചിത്രയെന്ന കലാകൂട്ടായ്മ. കൂട്ടത്തിലെ 42 പേർ ചേർന്ന് വരച്ച ചിത്രങ്ങളുടെ പ്രദർശനം ആർട്ട് ഗാലറിയിൽ നടക്കുന്നു. സ്ത്രൈണതയുടെ വിവിധ ഭാവങ്ങൾ, സ്വപ്നങ്ങൾ, പ്രകൃതിയും ഗ്രാമീണ സൗന്ദര്യവും, ദൈവികത തുടങ്ങിയവയാണ് ചിത്രങ്ങളിൽ തെളിയുന്നത്. മ്യൂറൽ ശൈലിയിൽ വരച്ചതും ഓയിൽ പെയിൻറിൽ തീർത്തവയുമുൾപ്പടെ 42 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഓരോരുത്തരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് അപ്രായോഗികമായതിനാലാണ് എല്ലാവരും ഒരുമിച്ച് നടത്താമെന്ന് തീരുമാനിച്ചതെന്ന് കൂട്ടായ്മയിലെ അംഗവും പാറോപ്പടിയിലെ റിട്ട. അധ്യാപികയുമായ റോസ്ലിൻ പറയുന്നു. ചില ഉദ്യോഗസ്ഥമാരും സംഘചിത്രയിലുണ്ട്. ഇവരുടെ മൂന്നാമത്തെ പ്രദർശനമാണ് ആർട്ട്ഗാലറിയിൽ നടക്കുന്നത്. അശ്വനി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും. രാവിലെ 11 മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രദർശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story