Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:29 AM GMT Updated On
date_range 1 March 2018 5:29 AM GMTദേശീയ രസതന്ത്ര സെമിനാർ
text_fieldsbookmark_border
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് രസതന്ത്ര വിഭാഗത്തിെൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'രസതന്ത്രത്തിലെ നാഴികക്കല്ലുകൾ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് രസതന്ത്ര വിഭാഗം ഗവേഷണ ലബോറട്ടറിയുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു. ദേശീയ സെമിനാർ മദ്രാസ് െഎ.െഎ.ടി പ്രഫ. ഡോ. ഇടമന പ്രസാദ് നിർവഹിച്ചു. കോഴിക്കോട് എൻ.െഎ.ടിയിലെ പ്രഫസർമാരായ ഡോ. പി. പരമേശ്വരൻ, ഡി. ലിസ, ശ്രീജിത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രകാശ ഭൗതിക രസതന്ത്രത്തെപ്പറ്റി പ്രഫ. ഇടമന പ്രസാദ് ക്ലാസെടുത്തു. 33 വർഷത്തെ സേവനത്തിനുശേഷം കോളജിൽനിന്നും വിരമിക്കുന്ന രസതന്ത്ര വിഭാഗം അധ്യക്ഷൻ ഡോ. ഡി.കെ. ബാബുവിനെ ആദരിച്ചു. ഡോ. എം.എച്ച്. അനീഷ്, ഡോ. പി.എസ്. ഷീബ, ഡോ. പി.ടി. മാലിനി, ഡോ. ജി. ഇന്ദിരദേവി, ഡോ. പി. സുധീഷ്, സുമേഷ് കാരാട്, കോളജ് യൂനിയൻ സെക്രട്ടറി അശ്വിൻ, ശ്വേത മുരളീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story