Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണങ്ങിയ പ്ലാവ്​ അപകടം...

ഉണങ്ങിയ പ്ലാവ്​ അപകടം ക്ഷണിച്ചുവരുത്തുന്നു; യാത്രക്കാർ ഭീതിയിൽ

text_fields
bookmark_border
നന്മണ്ട: ഉണങ്ങിയ പ്ലാവ് അപകടം ക്ഷണിച്ചുവരുത്തുന്നു. നന്മണ്ട-നരിക്കുനി റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുൻവശത്തെ പ്ലാവാണ് യാത്രക്കാർക്ക് ഭീതിവിതക്കുന്നത്. നല്ല വളർച്ചയും കായ്ഫലവുമുണ്ടായിരുന്ന, കൊടുംവേനലിൽ യാത്രക്കാർക്ക് തണലേകിയ പ്ലാവാണ് ഉണങ്ങിയത്. നരിക്കുനി കരിയാത്തൻകാവ്, ഇയ്യാട് ഭാഗത്തേക്കുള്ള യാത്രക്കാർ തിങ്ങിനിറയുന്ന ബസ് കാത്തിരിപ്പുകേന്ദ്രമാണിവിടെ. ഇതിനരികിൽതന്നെയാണ് ഒാേട്ടാറിക്ഷകളുടെ പാർക്കിങ്ങും. യാത്രക്കാരുടെ ബാഹുല്യം ഏറെയുള്ള റൂട്ടിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന മരം. ഏതു സമയവും നിലംപൊത്താൻ പരുവത്തിലാണ് പ്ലാവി​െൻറ നിൽപ്. പ്ലാവ് വളർന്നാൽ ബുദ്ധിമുട്ടുള്ള ചിലർ രാത്രിയുടെ മറവിൽ മരം ഉണങ്ങിേപ്പാകുന്ന തരത്തിൽ പ്രവൃത്തിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story