Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംരക്ഷണസമിതി...

സംരക്ഷണസമിതി പ്രവർത്തകരുടെ അധ്വാനം; പുതുജീവൻ​​െവച്ച്​ പൂനൂർ പുഴ

text_fields
bookmark_border
കക്കോടി: പൂനൂർ പുഴയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തു. കലക്ടറുടെ ഉത്തരവുണ്ടായിട്ടും അധികൃതർ നീക്കം ചെയ്യാതിരുന്നതോടെയാണ് ആയിരക്കണക്കിന് പേരുടെ കുടിവെള്ള സ്രോതസ്സായ പൂനൂർ പുഴയിലെ മാലിന്യം ജനകീയ കൂട്ടായ്മയിലൂടെ ചെറുകുളം പൂനൂർ പുഴ സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരെത്തി നീക്കം ചെയ്തത്. തോണിയും മാലിന്യം നീക്കം ചെയ്യാനുള്ള ആയുധങ്ങളും ഉപകരണങ്ങളുമായി രാവിലെ ഏഴുമണിയോടെ പ്രവർത്തകർ പുഴയിലിറങ്ങി. ഒന്നര വർഷത്തോളമായി പ്രവർത്തകർ ചെറുകുളം ഭാഗത്തെ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ പുഴയിലെ മാലിന്യം നീക്കി സംരക്ഷിച്ചു വരുകയാണെങ്കിലും കക്കോടി ടാക്സി സ്റ്റാൻഡിന് സമീപം ലോഡ് കണക്കിന് മാലിന്യം അടിഞ്ഞുകൂടിയിരുന്നു. കക്കോടി ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ പലതവണ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു മാസം മുമ്പ് ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭാഗികമായേ നടന്നുള്ളൂ. ഇതിനെ തുടർന്നാണ് പൂനൂർ പുഴ സംരക്ഷണ സമിതി സേവ് പൂനൂർ പുഴയുടെയും പ്രതീക്ഷ െറസി. അസോസിയേഷ​െൻറയും സഹായത്തോടെ മാലിന്യം നീക്കം ചെയ്തത്. പൂനൂർപുഴ സംരക്ഷണ സമിതി പ്രസിഡൻറ് എ. ബാലരാമൻ, സെക്രട്ടറി രാജേഷ് വളാവിൽ, ദിലീപ് കക്കടവത്ത്, ടി.കെ. സുഭാഷ്, ഡ്രൈവർമാരായ രതീഷ് കുനിയില, വിനോദ് കുമാർ, ശിവൻ മാറോളി, ശിവരാജൻ, സേവ് പൂനൂർപുഴ പ്രതിനിധികളായ താഹ, രമേശ്, വാർഡ് അംഗം എം. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ എന്നിവരും സഹായവുമായെത്തി. പാരമ്പര്യ വൈദ്യന്മാർക്ക് നിയമസംരക്ഷണം നൽകണം കോഴിക്കോട്: പാരമ്പര്യ വൈദ്യന്മാരെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് ബില 2018​െൻറ ഭാഗമായി അംഗീകരിച്ച് അവർക്ക് സംരക്ഷണം നൽകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷൻ കെ.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ, സുനീഷ് മാമിയിൽ, കെ.കെ. കുഞ്ഞിമൂസ ഗുരുക്കൾ, കെ. രാജീവ്, അനന്തൻ വൈദ്യർ അത്തോളി, അഷ്റഫ് ചേലാട്ട്, ഹംസക്കോയ, ഷാഫി ഗുരുക്കൾ കിഴക്കോത്ത് എന്നിവർ സംസാരിച്ചു. കേന്ദ്രീയ വിദ്യാലയ പ്രവേശനം കോഴിക്കോട്: ഇൗസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ 2018-19 അധ്യയന വർഷത്തെ ഒന്നാംക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ മാർച്ച് ഒന്ന് രാവിലെ എട്ട് മണി മുതൽ 19ന് നാല് മണി വരെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷഫോറം http://kvadmissiononline2018.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. മറ്റ് ക്ലാസുകളിൽ ഒഴിവുകളില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story