Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായിച്ചുവളരാൻ...

വായിച്ചുവളരാൻ ഗുരുവന്ദ്യരുടെ പുസ്​തക ചങ്ങാതി

text_fields
bookmark_border
ചെറുവട്ടൂർ: വായന കുറയുന്ന വർത്തമാന കാലത്ത് വായനയെയും പുസ്തകത്തെയും കുഞ്ഞുങ്ങളിലെത്തിക്കാൻ മക്കളുടെ സ്നേഹ സമ്മാനം. ചെറുവട്ടൂർ എൽ.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകരായ അച്യുതൻ മാസ്റ്ററുടെയും സൗദാമിനി ടീച്ചറുടെയും സ്മരണാർഥം അവരുടെ മക്കളായ ഷീത, ശ്രീത എന്നിവർ പതിനായിരക്കണക്കിന് വിലപിടിപ്പുള്ള പുസ്തകങ്ങളും അലമാരയും സ്കൂളിന് സംഭാവന ചെയ്തു. പി.ടി.എ ജനറൽ ബോഡിയിൽ പി.ടി.എ പ്രസിഡൻറ് വിപിൻകുമാർ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽവെച്ച് ഒാൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് വിജയികൾ, പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. കൊയിലാണ്ടി ഗവ. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫ. എ.കെ. അഷ്റഫ് ഉപഹാരം നൽകി. പുതിയ പി.ടി.എ പ്രസിഡൻറായി വിപിൻകുമാർ, എം.പി.ടി.എ പ്രസിഡൻറ് ഗോപിക എന്നിവരെ തെരഞ്ഞെടുത്തു. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ്കുമാർ സ്വാഗതവും സിറാജ് ഇയ്യഞ്ചേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story