Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട സ്കൂട്ടറിൽ കഞ്ചാവ്

text_fields
bookmark_border
കടലുണ്ടി: അപകടത്തിൽപെട്ട സ്കൂട്ടർ പരിശോധിച്ചപ്പോൾ കഞ്ചാവ് കിട്ടിയതിനെ തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കടലുണ്ടി വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ലോകകപ്പ് മത്സരം സമീപത്തെ കെട്ടിടത്തിൽ ഇരുന്ന് കാണുകയായിരുന്ന നാട്ടുകാർ ഓ വുപാലത്തി​െൻറ കൈവരിയിൽ വാഹനമിടിച്ചതുകണ്ട് വന്ന് നോക്കുകയായിരുന്നു. പരിക്കേറ്റ കടലുണ്ടി കൊടുവായക്കൽ സുൽഫിക്കർ അലി (30)യെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ വണ്ടിയിൽനിന്ന് 460 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇത് വാഹനത്തോടൊപ്പം ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാലിയം കടുക്കബസാർ അഫ്സൽ, കടലുണ്ടി നഗരം ആനക്കുഴി ഷഹനാസ് എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നതായി സുൽഫിക്കർ പൊലീസിനോട് പറഞ്ഞു. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story