Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:20 AM GMT Updated On
date_range 12 Jun 2018 5:20 AM GMTബസ്സ്റ്റോപ് ഉദ്ഘാടനവും പഠനോപകരണ വിതരണവും
text_fieldsbookmark_border
പറമ്പിൽബസാർ: കനിവ് 2018 എന്നപേരില്‍ പറമ്പില്‍ ബസാർ-ചാലില്‍താഴം റോഡില്‍ ന്യൂബസാറില്‍ പ്രാദേശിക കൂട്ടായ്മ നിര്‍മിച്ച ബദരിയ്യ സ്മാരക ഓട്ടോ-ബസ് കാത്തിരിപ്പുകേന്ദ്രം റിട്ട. എ.സി.പി മഹേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുള്‍ എ പ്ലസ് നേടിയ ഫിദാ ഷെറിനെയും മറ്റു വിദ്യാർഥികളെയും അനുമോദിച്ചു. വാർഡ് അംഗം ഇ.എം. ഗിരീഷ് കുമാര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണം വിതരണം ചെയ്തു. പ്രസിഡൻറ് ഒ.പി. വാസു അധ്യക്ഷത വഹിച്ചു. സൂചന ബോര്‍ഡ് പ്രദര്‍ശനം വരിക്കോളി അശോകന് നിര്‍വഹിച്ചു. സെക്രട്ടറി എം.എം. സുബ്രഹ്മണ്യൻ സ്വാഗതവും ജോയൻറ് സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story