Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത നിർമാണത്തിന്...

അനധികൃത നിർമാണത്തിന് നഗരസഭയുടെ ഒത്താശ; പാർട്ടി ഇടപെട്ട് പ്രവൃത്തികൾ നിർത്തിവെച്ചു

text_fields
bookmark_border
മാനന്തവാടി: നഗരത്തിലെ തലശ്ശേരി റോഡിൽ അനധികൃത കെട്ടിട നിർമാണത്തിന് സി.പി.എം ഭരിക്കുന്ന നഗരസഭ ഭരണസമിതിയുടെ ഒത്താശ. എതിർപ്പുള്ള ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നിർമാണം നിർത്തിവച്ചു. നിർമാണത്തിനെതിരെ നടപടിയെടുക്കാൻ ഭരണസമിതി മടിച്ചുനിന്നതോടെ പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ശക്തമാവുകയും റവന്യൂ അധികൃതർ ഇടപെട്ട് ഞായറാഴ്ച പ്രവൃത്തി താൽക്കാലികമായി നിർത്തിവെപ്പിക്കുകയുമായിരുന്നു. കാലപ്പഴക്കത്താൽ സുരക്ഷ ഭീഷണിയുള്ളതിനാൽ പൊളിച്ചുമാറ്റണമെന്ന് സബ് കലക്ടർ നേരത്തേ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിർമാണ പ്രവൃത്തികൾ നടത്തിയത്. കെട്ടിടത്തി​െൻറ ഒരു ഭാഗത്തെ ചുമർ പൊളിച്ചുനീക്കിയ ശേഷം ഷീറ്റും, ഇരുമ്പ് പൈപ്പുമുപയോഗിച്ച് കടമുറി നിർമിക്കാനായിരുന്നു സ്ഥലമുടമയുടെ ശ്രമം. ഇത് സംബന്ധിച്ച് ശനിയാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം നഗരസഭ ഭരണസമിതിയിലെ ഉന്നത സ്ഥാനം വഹിക്കുന്നവരുടെ ശ്രദ്ധയിൽ വന്നെങ്കിലും അനധികൃത നിർമാണത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം ഉയരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പാർട്ടി പ്രവർത്തകരും നഗരസഭയുടെ ഉത്തരവാദിത്തപ്പെട്ടവരെ വിവരം ധരിപ്പിച്ചെങ്കിലും എല്ലാ നിയമങ്ങളും തെറ്റിച്ച് നടക്കുന്ന പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ അവർ വിമുഖത കാണിക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതിനിടെ സബ് കലക്ടർക്ക് ഫോണിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രവൃത്തികൾ നിർത്തിവെക്കാൻ നിർദേശം നൽകുകയുമായിരുന്നു. SUNWDL14 slug ലക്കിടി അപകട വളവിൽ മണ്ണിടിച്ചിൽ: മണ്ണ് ഭാഗികമായി മാറ്റിയത് ഭീഷണിയാവുന്നു lead ലക്കിടി: ലക്കിടിയിൽ സ്ഥിരം അപകടമേഖലയായ വളവിൽ റോഡിനു വീതികൂട്ടാനെന്ന പേരിൽ ചിലർ കുന്നിടിച്ചുനിരത്തി റോഡരികിൽ കൂനയാക്കിയിട്ടത് പി.ഡബ്ല്യു.ഡി (ദേശീയപാത) അധികൃതർ ഭാഗികമായി നീക്കം ചെയ്തു. വളരെ ഉയരത്തിൽനിന്നും കുന്നിടിച്ചു റോഡരികിൽ മണ്ണ് കൂട്ടിയിട്ടത് വാഹനഗതാഗതത്തിനു ഭീഷണിയാവുകയും നിരവധി അപകടങ്ങൾക്കു കാരണമാകുകയും ചെയ്തിരുന്നു. രാഷ്ട്രീയപാർട്ടികളും നാട്ടുകാരും മണ്ണ് നീക്കംചെയ്യാൻ നിരവധി പ്രക്ഷോഭം നടത്തിയെങ്കിലും മണ്ണ് ആര് നീക്കംചെയ്യുമെന്ന വാശിയുമായി അധികൃതർ മാറിനിൽക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ് ദേശീയപാത അധികൃതർ മൺകൂനയുടെ മുകൾഭാഗത്തെ മണ്ണ് മാത്രം നീക്കിയിരുന്നു. കനത്തമഴയെ തുടർന്ന് ശനിയാഴ്ച രാത്രി ഉയരത്തിൽനിന്നും വലിയ കല്ലുകൾ റോഡിലേക്ക് പതിച്ച് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. യാത്രക്കാർ തന്നെ കല്ലുകൾ മാറ്റി. വിവരമറിയിച്ചതിനെത്തുടർന്ന് വൈത്തിരി െപട്രോളിങ് പൊലീസ് അർധരാത്രി ബാക്കി കല്ലുകൾകൂടി നീക്കം ചെയ്തു. എന്നാൽ, ഞായറാഴ്ച രാവിലെ മേൽഭാഗത്തുനിന്നും വീണ്ടും മണ്ണ് ഇടിഞ്ഞുവീഴുകയാണ്. മഴ തുടരുകയാണെങ്കിൽ വൻതോതിൽ മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ലക്കിടി ഓറിയൻറൽ കോളജിലെ രണ്ടു വിദ്യാർഥികൾ രണ്ടുമാസം മുമ്പ് ഈ വളവിൽവെച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞതിനെതുടർന്ന് വളവിലെ കാടുവെട്ടിത്തെളിക്കണമെന്നും വളവുനികത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതനുസരിച്ചു വളവിലെ കാടുകൾ വെട്ടിത്തെളിക്കാൻ പി.ഡബ്ല്യു.ഡി വൈത്തിരി പഞ്ചായത്തധികൃതർക്ക് അനുമതി നൽകിയിരുന്നു. കാടുവെട്ടിത്തെളിച്ചതിനു പുറമെ റോഡുവശത്തെ മണ്ണുകൂടി പഞ്ചായത്ത് ഇടിച്ചുനിരത്തുന്നത് പി.ഡബ്ല്യു.ഡി തടയുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ അവസരം മുതലെടുത്തു ചില വ്യക്തികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വളവുനികത്താനെന്ന പേരിൽ ഉയരത്തിൽനിന്നും മണ്ണിടിച്ചു വിൽപന നടത്തുകയും ചെയ്തു. ഇത് കൈയോടെ പിടികൂടിയ പി.ഡബ്ല്യൂ.ഡി അധികൃതർ മണ്ണുനീക്കിയവർക്കെതിരെ വൈത്തിരി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, വൈത്തിരി പൊലീസി​െൻറ ഭാഗത്തുനിന്നും നിസ്സംഗതയാണുണ്ടായതെന്നു പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ പറയുന്നു. കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയാറായില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, റോഡിലേക്ക് മണ്ണിടിച്ചു കൂനയാക്കി വെച്ചതുമൂലമുണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് കലക്ടറടക്കമുള്ള മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ദേശീയപാത അധികൃതരോട് മണ്ണ് നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി വൈത്തിരി സി.ഐ പറഞ്ഞു. ദേശീയപാത അധികൃതർ രേഖാമൂലമുള്ള പരാതി സ്റ്റേഷനിൽ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികൾ മണ്ണിടിച്ചുനികത്തിയത് പഞ്ചായത്തി​െൻറ അറിവോടെയാണെന്ന്‌ നാട്ടുകാർ ആരോപിക്കുന്നു. മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് സമരം നടത്തിയിരുന്നു. വയനാട് ഡെവലപ്മ​െൻറ് ഫോറവും നാട്ടുകാരും കലക്ടർക്ക് മണ്ണ് നീക്കംചെയ്യാൻ നിവേദനങ്ങളും നൽകിയിരുന്നു. മണ്ണ് നീക്കംചെയ്യാതെ കിടക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് ഈ സ്ഥലത്തുണ്ടായത്. അധികൃതരുടെ നിസ്സംഗത തുടരുകയാണെങ്കിൽ വൻവിപത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. SUNWDL12 ലക്കിടി അപകട വളവിൽ മണ്ണിടിഞ്ഞ നിലയിൽ SUNWDL13 കനത്ത മഴയെത്തുടർന്ന് ലക്കിടി അപകടവളവിലെ റോഡിലേക്ക് ശനിയാഴ്ച രാത്രി വലിയ കല്ലുകൾ പതിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story