Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വാടകക്ക്​​ ഇളവ്​...

'വാടകക്ക്​​ ഇളവ്​ നൽകണം'

text_fields
bookmark_border
ബാലുശ്ശേരി: നിപ വൈറസ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മേയ്, ജൂൺ മാസങ്ങളിലെ വാടകക്ക് ഇളവ് നൽകണമെന്ന് വ്യാപാരി വ്യവസായ സമിതി യോഗം ഉടമസ്ഥരോട് ആവശ്യപ്പെട്ടു. നാട്ടിലാദ്യമായി ഇത്തരത്തിലൊരു മാരകമായ രോഗപ്രതിസന്ധി ഉടലെടുത്ത സാഹചര്യമാണുള്ളത്. പല വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി തുറക്കാത്ത സാഹചര്യമാണ്. തുറന്നവയിലാവെട്ട ഒരു കച്ചവടവും നടക്കാത്ത സ്ഥിതിയാണ്. യോഗത്തിൽ പ്രസിഡൻറ് ടി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.ആർ. രഘൂത്തമൻ, പി.പി. വിജയൻ, കെ.കെ. ബാലകൃഷ്ണൻ, ഒ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പേരാമ്പ്രയിൽ മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന പേരാമ്പ്ര: നിപ വൈറസ് ബാധിച്ച് ആറുപേർ മരിച്ച പേരാമ്പ്ര മണ്ഡലത്തിൽ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ തടയുന്നതിന് മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന നൽകാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. പേരാമ്പ്ര റീജനൽ ബാങ്ക് ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗം നിപ വൈറസ് ബാധിച്ച് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. നിപ വൈറസി​െൻറ വ്യാപനം നേരത്തേ കണ്ടെത്തി തടയാൻ കഴിഞ്ഞതായി മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. ഭീതി ഒഴിഞ്ഞിട്ടുണ്ടെങ്കിലും കനത്ത ജാഗ്രത തുടരേണ്ടതുണ്ട്. മുൻ എം.എൽ.എമരായ എ.കെ. പത്മനാഭൻ, കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എ.സി. സതി (പേരാമ്പ്ര), കെ. കുഞ്ഞിരാമൻ (മേപ്പയൂർ), കെ.എം. ശോഭ (പന്തലായനി), ജില്ല പഞ്ചായത്തംഗങ്ങളായ എ.കെ. ബാലൻ, സുജാത മനക്കൽ, ശാലിനി ബാലകൃഷ്ണൻ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ്, അഡീ. ഡി.എം.ഒ ഡോ. ആശാദേവി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എം. റീന, ഷീജ ശശി, പി.എം. കുഞ്ഞിക്കണ്ണൻ, കെ.പി. ബിജു, കെ.പി. ഗോപാലൻ നായർ, കെ.പി. അസ്സൻകുട്ടി, പി.കെ. റീന, എം.വി. ഷെരീഫ, സി. രാധ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി. ബാബു, രാജൻ മരുതേരി, എ.കെ. ചന്ദ്രൻ, എസ്.പി. കുഞ്ഞമ്മദ്, പി.കെ.എം. ബാലകൃഷ്ണൻ, സന്തോഷ് വെട്ടുകല്ലേൽ, കെ. വത്സരാജ്, കെ. സജീവൻ, ഒ.ടി. ബഷീർ, വ്യാപാരി സംഘടന നേതാക്കളായ ഒ.പി. മുഹമ്മദ്, വി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story