Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 5:42 AM GMT Updated On
date_range 10 Jun 2018 5:42 AM GMTകൊയിലാണ്ടിയിൽ ആൽമരം ബസിനു മുകളിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
കൊയിലാണ്ടി: നഗരത്തിലെ കൂറ്റൻ ആൽമരം കടപുഴകി ബസിനു മുകളിൽ പതിച്ചു. ദേശീയ പാതയിൽ നഗരസഭ ബസ്സ്റ്റാൻഡിനും പെട്രോൾ പമ്പിനും സമീപത്തുള്ള നൂറ്റാണ്ട് പ്രായമുള്ള ആലാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ ശക്തമായ കാറ്റിൽ നിലംപതിച്ചത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടിൽ ഓടുന്ന അനഘ ബസിനു മുകളിലാണ് പതിച്ചത്. ബസിെൻറ ഗ്ലാസ് ഉൾെപ്പടെ മുൻഭാഗം തകർന്നെങ്കിലും കാര്യമായ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവർ മെഡിക്കൽ കോളജ് സ്വദേശി വിനോദ് (47), കണ്ടക്ടർ ബാബുരാജ്, യാത്രക്കാരായ നസീറ, റാനിയ, നഹീം എന്നിവർക്ക് നിസ്സാര പരിക്കുകൾ പറ്റി. വൃക്ഷക്കൊമ്പുകൾ പതിച്ച് സമീപത്തെ കടകൾക്കും സ്റ്റുഡിയോക്കും നഷ്ടം സംഭവിച്ചു. ദേശീയപാതയിൽ ഗതാഗതം അവതാളത്തിലായി. രാത്രി വൈകിയും മരം നീക്കംചെയ്യൽ പ്രവൃത്തി നടക്കുകയാണ്. കൊയിലാണ്ടി, പേരാമ്പ്ര, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ, പൊലീസ്, ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാര സംഘടന പ്രവർത്തകർ, തണൽ, സേവാഭാരതി സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ മരം നീക്കാനിറങ്ങി. കോരിച്ചൊരിയുന്ന മഴയിലും ശക്തമായ കാറ്റിലും ഇവരുടെ സേവനം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story