Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്ഷമുത്തശ്ശിക്ക്...

വൃക്ഷമുത്തശ്ശിക്ക് വിടചൊല്ലി കൊയിലാണ്ടി നഗരം

text_fields
bookmark_border
കൊയിലാണ്ടി: ദേശീയപാതയിൽ നഗരസഭ ബസ് സ്റ്റാൻഡിന് സമീപം നൂറ്റാണ്ടായി കുളിരുപകർന്ന് പടർന്നു പന്തലിച്ചുനിന്ന ആൽമരം നിലംപൊത്തിയപ്പോൾ അത് കൊയിലാണ്ടിക്കാരുടെ മനസ്സിനെ സ്പർശിച്ചു. സ്വന്തത്തിൽപെട്ട ഒരാളുടെ നഷ്ടംപോലെ അതു മനസ്സിന് വിങ്ങലായി. ഗുരുവായൂർ കേശവ​െൻറ തലയെടുപ്പോടുകൂടിയായിരുന്നു നിൽപ്. ......................................................................................................................................................... പക്ഷേ, ശാന്തസ്വഭാവക്കാരിയായിരുന്നു. മുമ്പൊരിക്കൽ വലിയൊരു കൊമ്പ് മുറിഞ്ഞുവീണപ്പോഴും ആർക്കും നഷ്ടമൊന്നും ഉണ്ടാക്കിയില്ല. ശനിയാഴ്ച പെരുന്നാൾ ഒരുക്കത്തി​െൻറ ഭാഗമായി അങ്ങാടി തിരക്കിലായ സമയത്തായിരുന്നു നിലംപതിക്കൽ. അതും ബസിനു മുകളിൽ. ഒരിക്കൽ മുറിച്ചുമാറ്റാൻ ശ്രമംനടന്നിരുന്നു. അന്ന് പരിസ്ഥിതി സ്നേഹികളുടെ ഇടപെടലാണ് രക്ഷയായത്. എന്നിട്ടും കാൽ നൂറ്റാണ്ടിലധികം ജീവിച്ചു. അവസാന നാളിലും തടിക്ക് കേടൊന്നുമുണ്ടായിരുന്നില്ല. നിലംപൊത്താത്തവിധം സംരക്ഷണ ഭിത്തിയുണ്ടായിരുന്നെങ്കിൽ ഇനിയും കൊയിലാണ്ടിയുടെ അലങ്കാരമായി ഈ മുത്തശ്ശി ഉണ്ടാകുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി ചേരിക്കുന്നുമ്മൽ കേളപ്പൻ വെച്ചുപിടിപ്പിച്ചതാണ് ഈ ആൽമരം. കൊയിലാണ്ടി ഭാഗത്തെ ഭീമൻ മരമായിരുന്നു ഇത്. അവസാന യാത്രക്ക് എത്തിയത് നൂറുകണക്കിന് ആളുകളായിരുന്നു. ഹൃദയങ്ങളിൽ ഏറെ സ്ഥാനം ഈ മരത്തിന് ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story