Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴവെള്ളത്തിന്...

മഴവെള്ളത്തിന് നിറംമാറ്റം; കാണാൻ ജനങ്ങളുടെ കുത്തൊഴുക്ക്

text_fields
bookmark_border
നന്മണ്ട: എഴുകുളം പൊന്നുമ്പറക്കണ്ടി സുകുമാര​െൻറ വീട്ടിലെ മഴവെള്ളത്തിന് പൊന്നിൻ നിറം. ശനിയാഴ്ച രാവിലെ 10.30ന് പെയ്ത മഴവെള്ളത്തിനാണ് ഈ നിറവ്യത്യാസം കണ്ടതെന്ന്‌ വീട്ടുകാർ പറഞ്ഞു. സാധാരണ കാൽകഴുകാൻ ബക്കറ്റിൽ മഴവെള്ളം ശേഖരിക്കുന്നത് പതിവാക്കിയ വീട്ടുകാർ നിറവ്യത്യാസം കണ്ടതോടെ അന്തംവിട്ടു. പരിസര പ്രദേശങ്ങളിലെ വീടുകളിലൊന്നും മഴ പെയ്തപ്പോൾ കാണാത്ത ഈ പ്രതിഭാസം കാണാൻ ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ജീവനക്കാരനായ സുകുമാര​െൻറ വീട്ടിലേക്ക് മഴവെള്ളത്തി​െൻറ കുത്തൊഴുക്കുപോലെ ആളുകളുടെയും കുത്തൊഴുക്കാണ്‌. കാലവർഷം എത്തിയത് കെ.എസ്.ഇ.ബി അറിഞ്ഞില്ല; ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ഭീതിയിൽ നന്മണ്ട: കാലവർഷത്തിനു മുമ്പെ ലൈനിനു മീതെയുള്ള മരെക്കാമ്പുകൾ വെട്ടിമാറ്റുന്ന പതിവ് ഇത്തവണ കെ.എസ്.ഇ.ബി മറന്നു. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷ​െൻറ പരിധിയിൽ വരുന്ന നന്മണ്ട 13ലാണ് ലൈനിനുള്ളിൽ തണൽമരം പന്തലിച്ചു നിൽക്കുന്നത്. തൊട്ടു താഴെയുള്ള വ്യാപാരികൾ മാത്രമല്ല എതിർദിശയിലെ ഓട്ടോ ഡ്രൈവർമാരും ഭീതിയിലാണ്. വൈദ്യുതി പ്രവാഹം ഏത് പ്രതലത്തിലൂടെയാണ് വരികയെന്നതാണ് ഇവരെ അലട്ടുന്നത്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവായത് ഇവരുടെ ആധിയും ഭീതിയും വർധിപ്പിക്കുന്നു. ലൈനിനു മീതെയുള്ള മരക്കൊമ്പുകൾ വെട്ടിമാറ്റാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story