Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ റിലീഫ് വിതരണവും...

റമദാൻ റിലീഫ് വിതരണവും നിപ വൈറസ് ബോധവത്കരണവും

text_fields
bookmark_border
പയ്യോളി: മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ റമദാൻ റിലീഫ് വിതരണവും നിപ വൈറസ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ നടന്ന പരിപാടി സംസ്ഥാന യൂത്ത് ലീഗ് ഉപാധ്യക്ഷൻ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. എസ്.കെ. സമീർ അധ്യക്ഷത വഹിച്ചു. എ.വി. സക്കരിയ സ്വാഗതം പറഞ്ഞു. എസ്.വി. അബ്ദുല്ല, റഷീദ് വെങ്ങളം, മഠത്തിൽ അബ്ദുറഹിമാൻ, പി. കുൽസു, എ.പി. റസാഖ്, എം.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഴയകാല മുസ്ലിംലീഗ് നേതാക്കളായ കാഞ്ഞിരോളി കുഞ്ഞമ്മദ്, കെ.വി. മൊയ്തു, മടിയേരി അഹമ്മദ് എന്നിവരെ ആദരിച്ചു. വനിത ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. കുൽസുവിന് യൂത്ത് ലീഗ് ജില്ല ഉപാധ്യക്ഷൻ ഒ.കെ. ഫൈസൽ ഉപഹാരം നൽകി. മുസ്ലിംലീഗ് ദേശീയ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട എസ്.വി. അബ്ദുല്ലക്ക് എസ്.കെ. സമീർ ഉപഹാരം നൽകി. ഡോ. രാകേഷ് കുമാർ നിപ വൈറസ് ബോധവത്കരണ ക്ലാസ് എടുത്തു. എ.സി. സുനൈദ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story