Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 5:23 AM GMT Updated On
date_range 10 Jun 2018 5:23 AM GMTപാഠത്തിനപ്പുറം ജീവിതപാഠം പകർന്നു നൽകാൻ കുട്ടികൾക്ക് കൈപ്പുസ്തകം
text_fieldsbookmark_border
ആയഞ്ചേരി: പാഠപുസ്തകങ്ങൾക്ക് പുറമെ ൈപ്രമറി സ്കൂൾ കുട്ടികൾക്ക് അറിവിെൻറ വെളിച്ചവുമായി സർക്കാറിെൻറ കൈപ്പുസ്തകം. എൽ.പി വിഭാഗം കുട്ടികൾക്ക് 'പാഠത്തിനപ്പുറം', യു.പി സ്കൂൾ കുട്ടികൾക്ക് 'ജീവിതപാഠം' എന്നീ കൊച്ചു പുസ്തകങ്ങളാണ് വിതരണം ചെയ്യാൻ സ്കൂളുകളിൽ എത്തിച്ചിരിക്കുന്നത്. വീട്, പരിസരം, വിദ്യാലയം എന്നിവയുമായി ബന്ധപ്പെടുത്തി ചില ഓർമപ്പെടുത്തലുകളാണ് രണ്ടു പുസ്തകത്തിലുമുള്ളത്. പഠിക്കാനുള്ള പാഠങ്ങൾ നിങ്ങളുടെ മുന്നിലുണ്ടെന്നും എന്നാൽ, ജീവിക്കാൻ അതുമാത്രം പോരെന്നും ആമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പാഠത്തിനപ്പുറത്ത് നമ്മുടെ പ്രകൃതിയെയും കാലത്തെയും ലോകത്തെയും അറിഞ്ഞ് വളരാനുള്ള ചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story