Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 5:23 AM GMT Updated On
date_range 10 Jun 2018 5:23 AM GMTകുന്ദമംഗലത്ത് വൻമരം കടപുഴകി വീണു; ദേശീയപാതയിൽ ഗതാഗത സ്തംഭനം
text_fieldsbookmark_border
കുന്ദമംഗലം: അങ്ങാടിക്ക് സമീപം സിന്ധു തിയറ്ററിന് മുന്നിൽ വൻമരം കടപുഴകി വീണ് ദേശീയപാത 766ൽ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകുന്നേരം ആറരയോടെ ശക്തമായ കാറ്റിലും മഴയിലുമാണ് മരം റോഡിന് വിലങ്ങനെ കടപുഴകി വീണത്. റോഡിലൂടെ പോവുകയായിരുന്ന ഒാേട്ടാ-ടാക്സി നേരിയ വ്യത്യാസത്തിനാണ് അടിയിൽെപടാതെ പോയത്. സമീപത്തെ കടയുടെ മുന്നിൽ നിർത്തിയിട്ട ആറ് ബൈക്കുകൾക്ക് കേട് സംഭവിച്ചിട്ടുണ്ട്. മരം വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിമാട്കുന്നിൽനിന്നും നരിക്കുനിയിൽനിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ എസ്കവേറ്ററിെൻറയും മറ്റ് യന്ത്രങ്ങളുടെയും സഹായത്തോടെ മരം മുറിച്ച് മാറ്റിയാണ് മണിക്കൂറുകളോളമുണ്ടായ ഗതാഗത സ്തംഭനം ഒഴിവാക്കിയത്. തെങ്ങുവീണ് വാട്ടർ ടാങ്ക് തകർന്നു കുന്ദമംഗലം: തെങ്ങ് കടപുഴകി വീണ് വീടിെൻറ ടെറസിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നു. കാരന്തൂർ പുല്ലാട്ട് അബൂബക്കറിെൻറ വീട്ടിലെ ആയിരം ലിറ്ററിെൻറ ടാങ്കാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിലെ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്. വീടിെൻറ ടെറസിന് വിള്ളലേറ്റിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story