Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാ​ടെങ്ങും​ 'പച്ച'...

നാ​ടെങ്ങും​ 'പച്ച' പിടിക്ക​​െട്ട

text_fields
bookmark_border
* നല്ല നാളെക്കായി പരിസ്ഥിതി ദിനാചരണം കൽപറ്റ: ഒരു തൈ നടുേമ്പാൾ ഒരു തണൽ നടുന്നുവെന്ന തിരിച്ചറിവിൽ ജില്ലയിലെങ്ങും ലോകപരിസ്ഥിതി ദിനാചരണം. വൃക്ഷതൈ നട്ടും മുമ്പ് നട്ടതിനെ പരിപാലിച്ചും പരിസരം ശുചീകരിച്ചും നാടും നഗരവും പ്രകൃതിക്കായി കൈകോർത്തു. നഷ്ടമാകുന്ന പച്ചച്ച് തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞ വാനിലുയർത്തിയും പരിസ്ഥിതി സന്ദേശങ്ങൾ കൈമാറിയും വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും വിദ്യാർഥികളും മണ്ണിലിറങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികൾ ഓഫിസ് പരിസരത്ത് വൃക്ഷത്തൈ നട്ട് േബ്ലാക്ക് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ പി.വി. ജസീർ പരിസ്ഥിതി ദിനാചരണസന്ദേശം ചൊല്ലികൊടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാ ബാബു, മുരളീധരൻ എന്നിവർ സംസാരിച്ചു. കൃഷ്ണഗിരി ജില്ല ക്രിക്കറ്റ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. ഡൽഹി രഞ്ജി കോച്ചും മലയാളിയുമായ ഭാസ്കർ പിള്ള വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആന്ധ്ര ക്രിക്കറ്റ് താരവും അണ്ടർ 16 ഹെഡ് കോച്ചുമായ ജെ. കൃഷ്ണ റാവു, ഗുജറാത്ത് രഞ്ജി കോച്ച് ഹിതേഷ് മജുംദാർ, ഝാർഖണ്ഡ് വുമൺ കോച്ച് സഞ്ജയ് പാണ്ഡെ, കർണാടക മുൻ രഞ്ജി താരം കെ. ജശ്വന്ത്, പുണെയിൽ നിന്നുള്ള ഫിസിയോ രാഹുൽവാലിയ, തമിഴ്നാട്ടിൽനിന്നുള്ള ഫിസിയോ ശ്രീനിവാസ് റാവു, പരിശീലകരായ നരേഷ് രാംദാസ്, പ്രിയങ്ക സിസോഡിയ, മലയാളി വിഡിയോ അനലിസ്റ്റായ ആരോൺ തോമസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് നാസർ മച്ചാൻ, സലിം കടവൻ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും െതരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല പൊലീസ് സഹകരണ സംഘവും ദയ ഗ്രന്ഥശാലയും സംയുക്തമായി പിണങ്ങോട് പാലിയേറ്റിവ് രോഗികളെക്കൊണ്ട് ഫല വൃക്ഷത്തൈകൾ നടുവിച്ചു. 'സാന്ത്വനത്തിനൊരു തണൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പിണങ്ങോട് പീസ് വില്ലേജിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ 10,000 വൃക്ഷത്തൈകൾ നട്ടു. ജില്ല തല ഉദ്ഘാടനം പാലക്കാമൂല ചെന്നാളി സ്കൂളിൽ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.ജി. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ഷിജു, ബീന രതീഷ്, കെ. മുഹമ്മദാലി, ലിജോ ജോണി, എ.കെ. ജിതൂഷ്, കെ.ആർ. അനീഷ് എന്നിവർ സംസാരിച്ചു. മാനന്തവാടി ചൂട്ടക്കടവിലെ പൊതു ശ്മശാനം ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ഇതി​െൻറ ഭാഗമായുള്ള വൃക്ഷത്തൈ നടൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഇൻ ചാർജ് പ്രദീപ ശശി നിർവഹിച്ചു. ഹരിത സമിതി ബ്ലോക്ക് ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ടി. ബിജു, ശാരദ സജീവൻ, കൗൺസിലർമാരായ കെ.വി. ജുബൈർ, പി.വി. ജോർജ്, ഹരിത സമിതി ബ്ലോക്ക് കൺവീനർ സുരേഷ്, കെ. ഉസ്മാൻ, സാജൻ ജോസ്, വി.കെ. പ്രസാദ്, പി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. കൽപറ്റ നഗരസഭയും സംസ്ഥാനയുവജനക്ഷേമബോർഡും ചേർന്ന് കൈതോടുകളുടെ ഓരങ്ങളിൽ മുളത്തൈകൾ വെച്ച് പിടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു ജോസ്, കൗൺസിലർമാരായ വി. ഹാരിസ്, ടി. മണി, പി. വിനോദ്, വി.എം. റഷീദ്, ജില്ല േപ്രാഗ്രാം ഓഫിസർ കെ.ജി. പ്രദീപ് കുമാർ, ഡോ. പി. നന്ദു, യൂത്ത് കോഓഡിനേറ്റർ വി. നൗഷാദ് എന്നിവർ നേതൃത്വം നൽകി. ബത്തേരി നഗരസഭ 5000 മരത്തൈകള്‍ വിതരണം ചെയ്തു. കട്ടയാട് അംഗന്‍വാടിയില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി.കെ. ബാബു, ബാബു കട്ടയാട്, കെ.കെ. കൃഷ്ണന്‍കുട്ടി, എം.സി. രവീന്ദ്രന്‍, രാജന്‍ രത്‌നഗിരി എന്നിവര്‍ സംസാരിച്ചു. മേപ്പാടി പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമാചരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ, സി.ഡി.എസ് പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പെങ്കടുത്തു. വൃക്ഷത്തൈ നടലുകൾക്കും ശുചീകരണ പ്രവൃത്തികൾക്കും പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ്, സെക്രട്ടറി ജോണി, ലളിത മോഹൻദാസ്, മിനി കുമാർ, കെ.ജി. സുനിൽ, സുമേഷ് ബാബു, എന്നിവർ നേതൃത്വം നൽകി. കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ (സി.െഎ.ടി.യു) കൽപറ്റ ഏരിയാ കമ്മിറ്റി 'ഒരു തൈ നടാം നാളേക്കായ്' ക്യാമ്പയിനി​െൻറ ഭാഗമായ് ബൈപാസ് മൂന്നേക്ര പ്രദേശവാസികൾക്ക് തൈകൾ നൽകി. കൽപറ്റ നഗരസഭ വൈസ് ചെയർമാൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് തോട് സൈഡിൽ മുളത്തൈകൾ നട്ടുപിടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ സുരേഷ്കുമാർ, സലീം കൽപറ്റ, മുർശിദ് ലാമിയ, ദീപക് ജോഷി, രാകേഷ്, അർഷിദ്, പ്രദേശവാസികളായ ഷാഹിന, സി. ജമീല, റഷീദ് എന്നിവർ പങ്കെടുത്തു. അമ്പലവയൽ ആറാം വാർഡിലെ 416 കുടുംബങ്ങൾക്കും കറിവേപ്പില തൈകൾ വീട്ടിലെത്തിച്ച് നൽകി കൃഷിസമിതി പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തംഗം കെ. ഷമീർ ഉദ്ഘാടനം ചെയ്തു. കൃഷി അസി. ദീപ, ദീപ്തി, എ. മുഹമ്മദാലി, കെ. മുജീബ്, കെ.ആർ. രാമകൃഷ്ണൻ, എ. വേലു, കെ. സെയ്താലി, ജെസി ജോർജ്, ശിവദാസൻ പുതുക്കാട് എന്നിവർ സംസാരിച്ചു. അമ്പലവയൽ മാവാടിക്കുന്ന് വില്ലേജ് നീർത്തട കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി സമിതി ചുള്ളിയോട് യൂനിറ്റി​െൻറയും ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷ​െൻറ സഹകരണത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടുന്നതി​െൻറ ഉദ്ഘാടനം നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. കറപ്പൻ നിർവഹിച്ചു. ഷാജി പാമ്പള, സാബു കുഴിമാളം, എം.ആർ. ഗോപാലൻ, കുഞ്ഞിക്കണ്ണൻ, കെ. ഹസൻ, പി.എഫ്. പോൾ എന്നിവർ സംസാരിച്ചു വാരാമ്പറ്റ ബാണാസുരമല മീന്‍മുട്ടി ഇക്കോടൂറിസം സ​െൻററില്‍ വൃക്ഷെത്തെകള്‍ നട്ടു. കല്‍പറ്റ റേഞ്ച് ഓഫിസര്‍ എന്‍.ടി. ദിനേശ് ശങ്കര്‍, പടിഞ്ഞാറത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റെല്‍ജു വര്‍ഗീസ്, വാരാമ്പറ്റ വി.എസ്.എസ് പ്രസിഡൻറ് കെ.കെ. ശിവദാസ്, സെക്രട്ടറി എം.എസ്. അശ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളമുണ്ട പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതിദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി തൈനട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഗീത മനോജ്, സക്കീന കുടുവ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പു തൊഴിലാളികളും അംഗൻവാടി ടീച്ചർമാരും പങ്കെടുത്തു. എടവക ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വൃക്ഷത്തൈ നടീലും ട്രൈബൽ പ്ലസ് മാതൃക കോളനി പ്രവൃത്തി ഉദ്ഘാടനവും കൂട്ടികുറി കോളനിയിൽ പഞ്ചായത്ത് പ്രസിഡൻറ് ഉഷാവിജയൻ നിർവഹിച്ചു. വാർഡ് മെംബർ മനു ജി. കുഴിവേലി അധ്യക്ഷത വഹിച്ചു. പി.ആർ. വെള്ളൻ, മുഹമ്മദ് നിഷാദ്, ബാബുരാജ്, സി.എച്ച്. സമിൽ, ജൈന ജോസ് എന്നിവർ സംസാരിച്ചു. വൈത്തിരി ജനമൈത്രി പൊലീസും ഇന്ത്യൻ ചേംബർ കൽപറ്റയും സംയുക്തമായി വൈത്തിരിയിൽ വിവിധ ഭാഗങ്ങളിൽ തണൽ മരങ്ങൾ നട്ടു. പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്തു. ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, എസ്.ഐ രാധാകൃഷ്ണൻ, സെയ്ത് അലവി, പി. ബാലകൃഷ്ണൻ, പി. ശശിധരൻ എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡ് നിർദേശ പ്രകാരം വള്ളിയൂർക്കാവിൽ വൃക്ഷത്തൈകൾ നട്ടു. നഗരസഭ കൗൺസിലർ ശ്രീലത കേശവൻ ഉദ്ഘാടനം ചെയ്തു. ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, ക്ഷേത്രം മൂപ്പൻ കെ. രാഘവൻ, കെ.എ. ശ്രീകേഷ്, പി. സജിന, എൻ.കെ. രാധാകൃഷ്ണൻ, ഇ.വി. ഉണ്ണികൃഷ്ണൻ, ടി.എ. ജാനകി, എസ്.ബി. സൂര്യ എന്നിവർ സംസാരിച്ചു. കൊളവയല്‍ യങ്മെന്‍സ് ക്ലബ് ആന്‍ഡ് പ്രതിഭാ ഗ്രന്ഥാലയം വൃക്ഷത്തൈകള്‍ നട്ടു. ആറാം വാര്‍ഡ് മെംബര്‍ എ.എന്‍. ഷൈലജ ഉദ്ഘാടനം ചെയ്തു. കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എം.പി. ജോര്‍ജ്, കെ. രാജന്‍, എം. കുഞ്ഞബ്ദുല്ല, എം.ടി. ദേവകുമാര്‍, എം.കെ. ജെയിംസ്, പി. ഹൈദ്രു, എന്നിവര്‍ നേതൃത്വം നല്‍കി. റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ 200ഓളം വൃക്ഷത്തൈകൾ നട്ടു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. കൃഷ്ണദാസൻ ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് ട്രസ്റ്റി പി. കുഞ്ഞാലൻ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിഷ്ണു, ട്രസ്റ്റ് എക്സി. അംഗം എൻ.കെ. മുഹമ്മദ്, സിജി ടീച്ചർ, സണ്ണി മാത്യു, എം. സുരേഷ് ബാബു, ഷബീറലി, രാധാകൃഷ്ണൻ, പി.എം. രാഗേഷ്, പി.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. മീനങ്ങാടി പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിൽ വൃക്ഷത്തൈ നടൽ പരിപാടി മലബാർ ദേവസ്വം ബോർഡ് മെംബർ വി. കേശവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, ദേവസ്വം എക്സി. ഓഫിസർ കെ.സി. സദാനന്ദൻ, നവീകരണ കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി പുറക്കാടി വേണുഗോപാൽ, രക്ഷാധികാരി ശ്രീലകം ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പുറക്കാടി ദേവസ്വവും, ക്ഷേത്ര നവീകരണ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വൈത്തിരി നെഹ്റു യുവകേന്ദ്ര യുവജന കായിക മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വച്ഛ് ഭാരത് സമ്മർ ഇേൻറൺഷിപ്പി​െൻറ ഭാഗമായി നിർഭയ വയനാട് സൊസൈറ്റി പ്രവർത്തകർ അമ്പലക്കൊല്ലി കുളം ശുചീകരിച്ചു. സമീപത്തെ പുഴയോരങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിനായി മുളത്തൈകൾ വെച്ചുപിടിപ്പിച്ചു. ക്ലബ് പ്രസിഡൻറ് മുനീർ, ശ്രീരാഗ് സുരേഷ്, രാജേഷ്, ഉണ്ണികൃഷ്ണൻ, സുരേഷ്, മഹേഷ് എന്നിവർ നേതൃത്വം നൽകി. വൈസ്‌മെൻ കൽപറ്റയും ഷെഡ് ഹെർബൽ പാർക്കും സംയുക്തമായി കൽപറ്റ ബൈപാസിൽ 500 മീറ്റർ ദൂരത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. വൈസ്‌മെൻ ക്ലബ് പ്രസിഡൻറ് സണ്ണി ചെറിയത്തോട്ടം ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസ്‌കുട്ടി, ഡോ. എൻ.എ. ഡോണി ഡഗ്ലസ് ഡിസിൽവ, സി.എച്ച്. സ്റ്റാൻലി എന്നിവർ സംസാരിച്ചു. കൽപറ്റ കോഓപറേറ്റിവ് അർബൻ സൊസൈറ്റി ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി തെക്കുംതറ അമ്മസഹായം യു.പി സ്കൂളിൽ വൃക്ഷത്തൈ നട്ടു. 1000 വൃക്ഷത്തൈകൾ വിതരണം ചെയ്തു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എം.ഡി. സെബാസ്റ്റ്യൻ, യു. വേണുഗോപാൽ, സ്കൂൾ പി.ടി.എ പ്രസിഡൻറ് മണി, പ്രധാനാധ്യാപിക മീര എന്നിവർ പങ്കെടുത്തു. സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി കല്‍പറ്റ സര്‍വിസ് സഹകരണ ബാങ്ക് പെരുന്തട്ട ഗവ. യു.പി സ്കൂളില്‍ വിവിധതരം പ്ലാവുകളുടെ തോട്ടമൊരുക്കി. ബാങ്ക് പ്രസിഡൻറ് സുരേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലതിക, പി. തുളസി, ജി.സി. വനജ, മുഹമ്മദ് ബാവ, ഡയറക്ടര്‍മാരായ ടി.കെ. രജൂല, പി.ആർ. ശശികുമാര്‍, ബാങ്ക് സെക്രട്ടറി എം.പി. സജോണ്‍, വി. ഉഷാകുമാരി, അലവി വടക്കേതില്‍, കെ.പി. അജയന്‍, നാസര്‍, ബെന്നിലൂയീസ് എന്നിവര്‍ നേതൃത്വം നല്‍കി. കണിയാമ്പറ്റ ഗ്ലോബൽ ആയുർവേദിക്സിൽ കേരളാസോഷ്യൽ ഫോറസ്റ്ററിയുടെ സഹകരണത്തോടെ ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടേയും തൈകൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈദ്യ ഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ് ഹാജി എ.കെ. ഇബ്രാഹിം ഗുരുക്കൾ നിർവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ.ഡി. രാജേഷ് വൈദ്യർ, വൈദ്യ ഫെഡറേഷൻ ജില്ല സെക്രട്ടറി എം.എ. അഗസ്റ്റിൻ വൈദ്യർ, മണ്ഡലം സെക്രട്ടറി ഇളംചേരി അസീസ്, മണ്ഡലം പ്രസിഡൻറ് കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി. ------------------------------------------- TUEWDL8 പിണങ്ങോട് പീസ് വില്ലേജിൽ പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി തൈ നടുന്നു TUEWDL10 പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ഓഫിസ് വളപ്പിൽ വൃക്ഷത്തൈ നടുന്നു TUEWDL14 കല്‍പറ്റ റേഞ്ച് ഓഫിസര്‍ എന്‍.ടി. ദിനേശ് ശങ്കറി​െൻറ നേതൃത്വത്തില്‍ മീന്‍മുട്ടി ഇക്കോ ടൂറിസം സ​െൻററില്‍ വൃക്ഷത്തൈ നടുന്നു TUEWDL27 നഗരസഭയും സംസ്ഥാനയുവജനക്ഷേമബോർഡും ചേർന്ന് കൈത്തോടുകളുടെ ഓരങ്ങളിൽ മുളത്തൈകൾ നട്ടു പിടിപ്പിക്കുന്നതി​െൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് നിർവഹിക്കുന്നു TUEWDL17 വെള്ളമുണ്ട പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജിയുടെ നേതൃത്വത്തിൽ നടത്തിയ തൈ നടൽ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഉദ്ഘാടനം ചെയ്യുന്നു TUEWDL18 വൈത്തിരിയിൽ പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ആദ്യ വൃക്ഷത്തൈ നടുന്നു TUEWDL4 ചൂട്ടക്കടവിലെ പൊതു ശ്മശാനം ഹരിതാഭമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി നഗരസഭ ചെയർപേഴ്സൻ ഇൻ ചാർജ് പ്രദീപ ശശി തൈ നടുന്നു TUEWDL5 വള്ളിയൂർക്കാവിൽ വൃക്ഷത്തൈ നടൽ നഗരസഭ കൗൺസിലർ ശ്രീലത കേശവൻ ഉദ്ഘാടനം ചെയ്യുന്നു TUEWDL6 കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വൃക്ഷത്തൈ നടുന്നു TUEWDL7 മീനങ്ങാടി പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിൽ വൃക്ഷത്തൈ നടൽ പരിപാടി മലബാർ ദേവസ്വം ബോർഡ് മെംബർ വി. കേശവൻ ഉദ്ഘാടനം ചെയ്യുന്നു TUEWDL20 നിർഭയ വയനാട് സൊസൈറ്റി പ്രവർത്തകർ അമ്പലക്കൊല്ലി കുളം ശുചീകരിക്കുന്നു TUEWDL21 കൽപറ്റ കോഓപറേറ്റിവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തെക്കുംതറ അമ്മസഹായം യു.പി സ്കൂളിൽ വൃക്ഷത്തൈ നടുന്നു TUEWDL23 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി കല്‍പറ്റ സർവിസ് സഹകരണ ബാങ്ക് പെരുന്തട്ട ഗവ. യു.പി. സ്കൂളില്‍ തൈ നടുന്നു TUEWDL22 ഡി.വൈ.എഫ്.ഐ 10,000 വൃക്ഷതൈ നടൽ ജില്ല തല ഉദ്ഘാടനം പാലക്കാമൂല ചെന്നാളി സ്കൂളിൽ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു TUEWDL25 ബത്തേരി നഗരസഭ മരതൈ വിതരേണാദ്ഘാടനം കട്ടയാട് അംഗന്‍വാടിയില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു നിർവഹിക്കുന്നു TUEWDL26 കണിയാമ്പറ്റ ഗ്ലോബൽ ആയുർവേദിക്സിൽ നടത്തിയ സൗജന്യ ഔഷധസസ്യങ്ങളുടെ വിതരണോദ്ഘാടനം ഹാജി എ.കെ. ഇബ്രാഹിം ഗുരുക്കൾ നിർവഹിക്കുന്നു TUEWDL24 പടിഞ്ഞാറത്തറ ടൗൺ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ വൃക്ഷത്തൈ നടൽ ജില്ല പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story