Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 5:41 AM GMT Updated On
date_range 6 Jun 2018 5:41 AM GMTനിപ വൈറസിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നിന് സാധിക്കുമെന്ന്
text_fieldsbookmark_border
കോഴിക്കോട്: നിപ വൈറസ്ബാധ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾക്ക് സാധിക്കുമെന്ന് ഹോമിയോപതി ഡോക്ടർമാരുടെ സംഘടനകൾ. രോഗകാരണം ബാക്ടീരിയയായാലും വൈറസായാലും രോഗലക്ഷണങ്ങളെയാണ് മരുന്നു നിർണയത്തിൽ അടിസ്ഥാനമാക്കുന്നതെന്നും ദ ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായരും ഇന്ത്യൻ ഹോമിയോപതിക്സ് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. പ്രശാന്ത്കുമാറും പറഞ്ഞു. മുക്കത്ത് പ്രതിരോധമരുന്ന് കഴിച്ച് ഒരുവിധത്തിലുള്ള ദേഹാസ്വാസ്ഥ്യവും ആർക്കും അനുഭവപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോമിയോപതി പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതിന് പിന്നിൽ. നിപ വൈറസ് പ്രതിരോധത്തിൽ ഹോമിയോപതിയെ ഉള്‍പ്പെടുത്തുന്നതിലും ഉത്തരവാദപ്പെട്ടവരെ ഇതിെൻറ സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിലും ഹോമിയോപതി സംസ്ഥാന-ജില്ല വകുപ്പ് മേധാവികള്‍ ജനവിരുദ്ധവും നിരുത്തരവാദപരവുമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഡോക്ടർമാരായ എം.ജി. ഉമ്മൻ, പി.ഡി. സുമേഷ്, സജി, പി.എൻ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story