Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക...

കർഷക മഹാപ്രക്ഷോഭത്തിന്​ ​െഎക്യദാർഢ്യം

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് ഉടനീളം ഉയർന്നുവരുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് നാഷനലിസ്റ്റ് കിസാൻസഭ ജില്ല കമ്മിറ്റി യോഗം െഎക്യദാർഢ്യം പ്രഖ്യാപിച്ചു. പൊതുപരിപാടികൾ നടത്താനുള്ള ജില്ല ഭരണകൂടത്തി​െൻറ വിലക്ക് നീങ്ങിയാലുടൻ ജൂലൈ ആദ്യവാരത്തിൽ കോഴിക്കോട് ആദായനികുതി ഒാഫിസിന് മുന്നിൽ കർഷക ധർണ നടത്താനും തീരുമാനിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഭക്ഷിക്കാൻ വിഭവങ്ങൾ കൃഷിചെയ്യുകയും സർക്കാറി​െൻറ ഖജനാവിലേക്ക് വിദേശനാണയം നേടിക്കൊടുക്കുന്ന നാണ്യവിളകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന കർഷകരെ മാറിമാറി വരുന്ന സർക്കാറുകൾ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും അസംഘടിതരായ കർഷക സമൂഹത്തെ സംഘടിത രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വർഗവും ചൂഷണം ചെയ്യുകയാണെന്നും യോഗം വിലയിരുത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ല പ്രസിഡൻറ് ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, സംസ്ഥാന ജന. സെക്രട്ടറി എം. ആലിക്കോയ, പി. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story