Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 4:59 AM GMT Updated On
date_range 6 Jun 2018 4:59 AM GMTലീലാ മേനോെൻറ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsbookmark_border
കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോെൻറ നിര്യാണത്തില്‍ കോഴിക്കോട് പ്രസ്ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാകുന്ന വ്യക്തിത്വമാണ് ലീലാ മേനോെൻറതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്റര്‍ പി. ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എൻ.പി. രാജേന്ദ്രന്, പി. ദാമോദരൻ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, പി.ജെ. ജോഷ്വാ, ടി. വിജയൻ, പ്രസ്ക്ലബ് സെക്രട്ടറി പി. വിപുല്‍നാഥ്, പി. ഗിരീഷ് കുമാര്‍, പി. ഷിമിത്ത് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ കെ.സി. റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story