Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുവയൽ പഞ്ചായത്തിൽ...

പെരുവയൽ പഞ്ചായത്തിൽ മാലിന്യശേഖരണം തുടങ്ങി

text_fields
bookmark_border
പെരുവയൽ പഞ്ചായത്തിൽ മാലിന്യശേഖരണം തുടങ്ങി കുറ്റിക്കാട്ടൂർ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പെരുവയൽ പഞ്ചായത്തിൽ മാലിന്യശേഖരണം തുടങ്ങി. ഇന്നലെ വെള്ളിപറമ്പ് ഭാഗത്തുനിന്ന് ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, മറ്റു ഖരമാലിന്യങ്ങൾ എന്നിവ ഹരിത കർമസേന പ്രവർത്തകർ ശേഖരിച്ചു. ഇത് വേങ്ങേരി നിറവ് സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുറ്റിക്കാട്ടൂർ, പൂവാട്ടുപറമ്പ്, പെരിെങ്ങാളം, പെരുവയൽ, കായലം എന്നീ ഭാഗങ്ങളിലും ശേഖരണം നടക്കും. കോഓഡിനേറ്റർ സുരേശ് ബാബു, പ്രവർത്തകരായ സ്മിത വിജയൻ, രാധാഭരതൻ എന്നിവർ നേതൃത്വം നൽകി. photo: kutti10.jpg വെള്ളിപറമ്പിൽനിന്ന് ഹരിതകർമസേന പ്രവർത്തകർ ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story