Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ പുഴക്കരികിലെ...

പൂനൂർ പുഴക്കരികിലെ സർവിസ്​ സ്​റ്റേഷനെതിരെ പ്രതിഷേധ ജ്വാല

text_fields
bookmark_border
വേങ്ങേരി: തണ്ണീർപന്തലിൽ പൂനൂർപുഴക്കു സമീപം നിർമിക്കുന്ന സർവിസ് സ്റ്റേഷനെതിരെ പ്രതിഷേധ ജ്വാല. പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി പരിസ്ഥിതി പ്രവർത്തകൻ ശ്രീധരൻ കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രൻ പ്രതിഷേധാഗ്നി കൊളുത്തി. സമരസമിതി ചെയർമാൻ രവീന്ദ്രൻ മൂത്താടിക്കൽ അധ്യക്ഷത വഹിച്ചു. സേവ് പൂനൂർ പുഴ സമിതി പ്രതിനിധി താഹ, കൗൺസിലർമാരായ രതീദേവി, യു. രജനി, മുൻ കൗൺസിലർമാരായ ഒ. സദാശിവൻ, എം. ശ്രീധരൻ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ എസ്. ജിനേഷ്, കെ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ കെ. ഷാജി സ്വാഗതവും ട്രഷറർ ടി. പത്മനാഭൻ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ പരിപാടിയിൽ പെങ്കടുത്തത്. പടം: puzha 1, puzha 2 തണ്ണീർപന്തലിൽ പൂനൂർ പുഴക്കരികിൽ നിർമിക്കുന്ന സർവിസ് സ്റ്റേഷനെതിരെ പ്രതിരോധ സമിതി നടത്തിയ പ്രതിഷേധ ജ്വാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story