Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുമ്പസാരം: വനിത കമീഷൻ...

കുമ്പസാരം: വനിത കമീഷൻ ശിപാർശ മതസ്വാതന്ത്ര്യ നിഷേധം -കത്തോലിക്ക കോൺഗ്രസ്

text_fields
bookmark_border
തിരുവമ്പാടി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമീഷൻ ശിപാർശ മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ നൂറ്റാണ്ടുകൾക്ക് മുമ്പെ പവിത്രമായി കാണുന്ന കുമ്പസാര കൂദാശയെ അവഹേളിക്കുക വഴി മതേതര മൂല്യങ്ങളെ തകർക്കാനും ജനാധിപത്യ സംവിധാനത്തെ കളങ്കപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ് നടന്നത്. മദർ തെരേസയുടേത് ഉൾപ്പെടെയുള്ള അഗതി മന്ദിരങ്ങൾക്കെതിരായ നീക്കങ്ങളും ഗൂഢാലോചനയുടെ ഭാഗമാണ്. ക്രൈസ്തവ വിശ്വാസത്തിൽ കുമ്പസാരത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് അറിവില്ലാതെ നടത്തുന്ന നീക്കങ്ങൾ ചെറുക്കും. സ്വന്തം ജീവൻ പോലും ബലികൊടുത്ത് കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച പുരോഹിതന്മാരാണ് സഭയുടെ കരുത്ത്. ഒറ്റപ്പെട്ട പ്രശ്നങ്ങളിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്നിരിക്കെ ദേശീയ വനിത കമീഷൻ അധ്യക്ഷയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രൂപത പ്രസിഡൻറ് ബേബി പെരുമാലിൽ അധ്യക്ഷത വഹിച്ചു. ഫാ. െസബാസ്റ്റ്യൻ, ഡോ. ചാക്കോ കാളംപറമ്പിൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ബേബി കിഴക്കേഭാഗം, ജോസ് കുന്നേൽ, അനീഷ് വടക്കേൽ, ചാക്കോ കാട്ടാങ്കോട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story