Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:17 AM GMT Updated On
date_range 2018-07-29T14:47:58+05:30ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിൽ പുതുപ്പാടി സി.ഡി.എസിന് മികവിനുള്ള അംഗീകാരം
text_fieldsഈങ്ങാപ്പുഴ: ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിൽ കൂടുതൽ പേരെ പരിശീലനത്തിൽ പങ്കെടുപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ് കൊടുവള്ളി ബ്ലോക്കിൽ ഒന്നാമതെത്തി. പുരസ്‌കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജിൽനിന്ന് സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ ഏറ്റുവാങ്ങി. പദ്ധതിയുടെ ഭാഗമായി ഈങ്ങാപ്പുഴയിൽ കൊടുവള്ളി ബ്ലോക്ക്തല ശിൽപശാലയും നടത്തി. ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, സി.ഡി.എസ് ചെയർപേഴ്സൻമാർ, ഉപസമിതി കൺവീനർമാർ, കമ്യൂണിറ്റി വളൻറിയർമാർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഐബി റെജി, സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ, ബ്ലോക്ക് കോഓഡിനേറ്റർ നിഷ ബേബി എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ ബിന്ദു ബാബു അനുഭവം പങ്കുവെച്ചു. പി.സി. ഷൈനു ക്ലാസെടുത്തു. വ്യാപാരികൾ പ്രകടനം നടത്തി മുക്കം: പുതിയ വാടക നിയന്ത്രണ നിയമം നിയമസഭയിൽ അവതരിപ്പിക്കുക, വികസനത്തിന് ഒഴിപ്പിക്കുന്ന വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. പ്രസിഡൻറ് കെ.എം. കുഞ്ഞവറാൻ, ഉണ്ണി നാരായണൻ, ശശി, കെ.വി. മുഹമ്മദ്, മോയി, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. photo: eanga 1.jpg ഡി.ഡി.യൂ.ജി.കെ.വൈ പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്‌കാരം പുതുപ്പാടി സി.ഡി.എസ് ടീം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജിൽനിന്ന് ഏറ്റുവാങ്ങുന്നു photo MKMUC 3 വ്യാപാരി വ്യവസായി സമിതി മുക്കത്ത് പ്രകടനം നടത്തുന്നു
Next Story