Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ഫാർമസിസ്​റ്റ്​...

വനിത ഫാർമസിസ്​റ്റ്​ കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) ആഭിമുഖ്യത്തിൽ ജില്ല വനിത ഫാർമസിസ്റ്റ്സ് കൺവെൻഷൻ നടന്നു. മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. നിപ പ്രതിരോധ പ്രവർത്തനത്തിൽ നിസ്വാർഥ സേവനം നടത്തിയ ഡോ. എ.എസ്. അനൂപ് കുമാർ മെഡിക്കൽ കോളജ്, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലെ 30 ഫാർമസിസ്റ്റുകൾക്ക് അനുമോദനവും ആദരവും നൽകി. എൻ. പ്രജ്ന അധ്യക്ഷത വഹിച്ചു. ഫാർമസി കൗൺസിൽ വൈസ് പ്രസിഡൻറ് ടി. സതീശൻ, കെ.പി.പി.എ സംസ്ഥാന പ്രസിഡൻറ് പി. പ്രവീൺ, ജയൻ കോറോത്ത്, ഷറഫുന്നിസ, പി. പ്രിയംവദ, നവീൻ ലാൽ പാടിക്കുന്ന്, എം. ജിജീഷ്, സിനീഷ് തുടങ്ങിയവർ സംസാരിച്ചു. ജീവൻരക്ഷ മരുന്നുകൾക്ക് കേന്ദ്ര സർക്കാർ എല്ലാവിധ നികുതികളും ഒഴിവാക്കി ജനങ്ങൾക്ക് എത്രയും വിലകുറച്ച് മരുന്ന് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ശ്രീമതി പറഞ്ഞു. ഭാരവാഹികൾ: എൻ.കെ. സപ്ന (ചെയർ), എം.കെ. റൂബി രഞ്ജന (കൺ). സീറ്റ് ഒഴിവ് കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ എം.എസ്സി മാത്തമാറ്റിക്സിൽ ഒാപൺ മെറിറ്റിൽ സീറ്റൊഴിവുള്ളതിലേക്കും (യൂനിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന) ഡിഗ്രിയിൽ ഹിസ്റ്ററി ഒഴികെ ഉള്ള പി.എച്ച് വിഭാഗത്തിലേക്കും യോഗ്യത ഉള്ളവർ ആഗസ്റ്റ് ഒന്നിന് 12 മണിക്കുമുമ്പായി കോളജ് ഒാഫിസുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story