Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 8:35 AM GMT Updated On
date_range 2018-07-29T14:05:59+05:30അനുമോദന യോഗം
text_fieldsനരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും കേയക്കണ്ടി മമ്മത് കോയ ഹാജി മെമ്മോറിയൽ കാഷ് അവാർഡ് വിതരണവും നടന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. വിജയോത്സവം പദ്ധതി ഗ്രാമപഞ്ചായത്ത് മെംബർ പി.കെ.വേലായുധൻ നായർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ടി.രാമനാഥൻ സ്വാഗതവും ധനിഷ നന്ദിയും പറഞ്ഞു. photo kuttambur hss anumodana yogam ak sasindran udgadanam.jpg കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനയോഗം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Next Story