Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 8:35 AM GMT Updated On
date_range 2018-07-29T14:05:59+05:30രാത്രികാല പട്രോളിങ് ശക്തമാക്കണം
text_fieldsമുക്കം: അഗസ്ത്യൻമുഴിയിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന മോഷണ സംഭവങ്ങൾക്ക് തടയിടാൻ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് കെ.വി.വി.ഇ.എസ് അഗസ്ത്യൻമുഴി യൂനിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗ പരിശീലനം തുടങ്ങി മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള യോഗ പരിശീലനം തുടങ്ങി. 50 വിദ്യാർഥികൾ അടങ്ങുന്ന ബാച്ച് ആണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ജില്ലതലം മുതൽ അന്തർദേശീയ തലം വരെ വിദ്യാർഥികൾക്ക് വിവിധ യോഗ ഇനങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ജോർജ് എം. തോമസ് എം.എൽ.എ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.കെ. രാജൻ അധ്യക്ഷനായി. photo MKMUC 1 നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം റഫീഖ് മാളിക ഉദ്ഘാടനം ചെയ്യുന്നു photo MKMUC 2
Next Story