Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി...

കഞ്ചാവുമായി മധ്യവയസ്കന്‍ അറസ്​റ്റില്‍

text_fields
bookmark_border
വടകര: കഞ്ചാവ് വില്‍പനക്കിടെ മധ്യവയസ്കൻ പിടിയിൽ. തൃശൂര്‍ മുകുന്ദപുരം മത്തത്തൂര്‍ കറുത്തേടത്ത് ദിനേശനാണ് (55) ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ശ്രീമണി ടൂറിസ്റ്റ് ഹോമിന് സമീപംവെച്ചാണ് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ല ആൻറി നാർകോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. 100 ഗ്രാമി‍​െൻറ പാക്കറ്റുകളിലാക്കിയാണ് മൊത്തവിൽപന. 3000 രൂപയാണ് പാക്കറ്റിന് ഈടാക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള മാഫിയയിലെ കണ്ണിയാണ് പ്രതി. തമിഴ്നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ക്വാഡില്‍ നാർകോട്ടിക് ഡിവൈ.എസ്.പി അശ്വിന്‍ കുമാർ, വടകര സി.ഐ ടി. മധുസൂദനന്‍ നായർ, എ.എസ്.ഐമാരായ എം.പി. ഗംഗാധരൻ, കെ.പി. രാജീവൻ, സീനിയര്‍ സി.പി.ഒ കെ. യൂസഫ്, സി.പി.ഒമാരായ ഷാജി, പ്രദീപന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story