Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി കോഴിക്കോട്​ മേഖല ഉദ്​ഘാടനം തിങ്കളാഴ്​ച

text_fields
bookmark_border
കോഴിക്കോട്: ഭരണസൗകര്യാർഥം കെ.എസ്.ആർ.ടി.സിയെ സംസ്ഥാനത്ത് മൂന്നു മേഖലകളായി തിരിച്ചതിൽ കോഴിക്കോട് മേഖലയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ ഒമ്പതിന് മാവൂർ റോഡ് ഡിപ്പോ പരിസരത്താണ് ഉദ്ഘാടന പരിപാടികൾ. ഗതാഗത മന്ത്രി എ.െക. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. നിലവിലെ വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ കോഴിക്കോട് മേഖല മേധാവിയായി ചുമതലയേൽക്കും. മേഖല ഒാഫിസർ ജോഷി ജോൺ ഒാപറേഷൻ മേധാവിയായും മുഹമ്മദ് സഫറുല്ല സാേങ്കതിക വിഭാഗം മേധാവിയായും ഭരണവിഭാഗം മേധാവിയായി പി. രാജീവനും ചുമതലയേൽക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളാണ് വടക്കൻ മേഖലയിൽ ഉൾപ്പെടുക. നേരത്തേ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളായിരുന്നു കോഴിക്കോട് മേഖലയിൽ ഉൾപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story