Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി വകുപ്പ്​...

വൈദ്യുതി വകുപ്പ്​ ജീവനക്കാർക്കുനേരെ വാൾവീശി; പ്രതി പിടിയിൽ

text_fields
bookmark_border
തിരുവള്ളൂർ (കോഴിക്കോട്): വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പൈങ്ങോട്ടായിയിലെ മലയിൽ ശ്രീധരനെ (45) വടകര പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീധര​െൻറ വീട്ടിൽനിന്ന് ചന്ദനമുട്ടികൾ കണ്ടെടുത്തു. കെ.എസ്.ഇ.ബി ആയഞ്ചേരി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ പരാതി പ്രകാരമാണ് നടപടി. പണമടക്കാത്തതിനാൽ ശ്രീധര​െൻറ ബന്ധുവീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ എത്തിയപ്പോൾ അയൽവാസി കൂടിയായ ശ്രീധരൻ ജീവനക്കാർക്കുനേരെ വാൾ വീശുകയായിരുന്നു. വടകര പൊലീസ് കേസെടുക്കുകയും പിന്നീട് ശ്രീധരനെ പിടികൂടുകയും ചെയ്തു. തുടർന്ന് വാൾ കസ്റ്റഡിയിലെടുക്കാൻ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് ചന്ദനമുട്ടികൾ കണ്ടെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story