Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:53 AM GMT Updated On
date_range 2018-07-28T11:23:59+05:30സംഗീതാസ്വാദകർ കൂടുതലുള്ളത് കേരളത്തിൽ -കാരൈക്കുടി മണി
text_fieldsകോഴിക്കോട്: സംഗീതാസ്വാദകർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്നത് അത്യന്തം സന്തോഷകരമാണെന്ന് പ്രശസ്ത മൃദംഗവിദ്വാൻ കാരൈക്കുടി മണി. സംഗീതത്തിൽ താളവാദ്യത്തിനും ലയങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടെന്നും ഗുരുപൂർണിമയോടനുബന്ധിച്ച് നടന്ന നന്ദികേശ്വര ഉത്സവം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ലയത്തിന് പ്രാധാന്യം നൽകി പാലക്കാട് നടക്കുന്ന സംഗീതോത്സവത്തിനുശേഷം കോഴിക്കോട്ടും പരിപാടി നടത്തുന്നത് സന്തോഷകരമാണ്. കേരളത്തിൽ ശുദ്ധസംഗീതം നിലനിൽക്കുന്നുവെന്നതും ശ്രദ്ധേയമാണെന്ന് കാരൈക്കുടി മണി കൂട്ടിേച്ചർത്തു. സംഗീതജ്ഞനായ കുമാര കേരളവർമ രാജ നന്ദികേശ്വര പ്രതിമ നൽകി കാരൈക്കുടി മണിയെ ആദരിച്ചു. തളി സൂര്യകാന്തി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിനുശേഷം െചന്നൈ രാമകൃഷ്ണൻ മൂർത്തിയുടെ വായ്പാട്ട് കച്ചേരിക്ക് കാരൈക്കുടി മൃദംഗത്തിൽ അകമ്പടി സേവിച്ചു.
Next Story