Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:53 AM GMT Updated On
date_range 28 July 2018 5:53 AM GMTസംസ്ഥാന ഷൂട്ടിങ് രണ്ട് മുതല്‍ കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന് (കെ.എസ്.ആര്.എ) ആഭിമുഖ്യത്തിൽ 51ാം കേരള സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് തൊണ്ടയാടുള്ള കാലിക്കറ്റ് റൈഫിള്‍ ക്ലബില്‍ ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ചുവരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11 ജില്ലകളില്‍നിന്ന് 350 ഷൂട്ടര്‍മാര്‍ പങ്കെടുക്കും. ആദ്യമായി കേരള പൊലീസ് ഷൂട്ടിങ് ടീം ഇത്തവണ പെങ്കടുക്കും. പ്രശസ്ത താരങ്ങളായ എലിസബത്ത് കോശി, ചിരാഗ് മുകുന്ദൻ, തോമസ് ജോര്‍ജ്, റോണ്‍, ഐശ്വര്യ ജി. മലയില്‍ എന്നിവർ മത്സരത്തില്‍ എത്തും. ആഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് സമാപന സമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് സംബന്ധിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി സി.വി. ജയിംസ് ജേക്കബ്, ജനറല്‍ കണ്‍വീനര്‍ രഞ്ജി സെബാസ്റ്റ്യൻ, അഭിജിത് ശബരീഷ്, ഡറേഷ് മാര്‍ഷല്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story