Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോറിസമരം:...

ലോറിസമരം: വെസ്​റ്റ്​ഹില്ലിലെത്തിയ വളം തിരിച്ചുവിടും

text_fields
bookmark_border
കോഴിക്കോട്: ലോറിസമരം കാരണം വെസ്റ്റ്ഹിൽ റെയിൽവേ ഗുഡ്സ് യാഡിൽ ഇറക്കാനാവാത്ത കോടിക്കണക്കിന് രൂപയുടെ രാസവളം ആലുവയിലേക്കും തൃശൂരിലേക്കും തിരിച്ചുവിടാൻ തീരുമാനം. കോഴിക്കോട്ട് ചരക്കിറക്കാനായി നടത്തിയ നീക്കം പരാജയപ്പെട്ടതിനാലാണിത്. തൃശൂരിലും ആലുവയിലും ട്രെയിനിൽനിന്ന് ചരക്ക് ഇറക്കിയാൽ കയറ്റാൻ തയാറാണെന്ന് അവിടത്തെ ലോറിയുടമകളും തൊഴിലാളികളും സമ്മതിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആറിന് വിശാഖപട്ടണത്ത് നിന്ന് എത്തിയ 2700 മെട്രിക് ടൺ (ഏകദേശം 80,000ത്തോളം ചാക്ക്) രാസവളമാണ് രണ്ടിടത്ത് ഇറക്കാനായി തിരിച്ചുവിട്ടത്. മലബാറിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് എത്തിച്ചതാണ് വളം. ഇതോടെ, മലബാറിനുള്ള വളംവിതരണം നീണ്ടുപോകും. നിശ്ചിത സമയത്തിനകം ഇറക്കിയില്ലെങ്കിൽ ദിവസം രണ്ടുലക്ഷം രൂപയോളം റെയിൽവേ ഏജൻറുമാരിൽനിന്ന് നഷ്ടമീടാക്കും. വാഗൺ ക്ലിയറിങ് ആൻഡ് ഫോർവേഡിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഷഫീഖ് റാവുത്തറുടെ നേതൃത്വത്തിൽ ലോറി ഉടമകളുമായും ജില്ല കലക്ടറുമായും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. അതേസമയം, റേഷൻ കടകളിലേക്കുള്ള ലോറികളിലുള്ള ചരക്കുനീക്കം വെള്ളിയാഴ്ച നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story