Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾ തമ്മിൽ...

വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പ്ലസ്‌ടു വിദ്യാർഥിക്ക് പരിക്ക്. വെള്ളൂർ സ്വദേശി കരിയിലാട്ട് ലിബിൻ (17) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ലിബിനും സംഘവും അരികിലേക്ക് വിളിച്ചപ്പോൾ പ്ലസ് വൺ വിദ്യാർഥികൾ വരാതിരുന്നതാണ് തുടക്കം. തുടർന്ന് പ്ലസ് ടു വിദ്യാർഥികളും പ്ലസ് വൺ വിദ്യാർഥികളും തമ്മിൽ അടിപിടി ഉണ്ടാവുകയും ഇതിനിടയിൽ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപിച്ചെന്നുമാണ് ലിബി​െൻറ പരാതി. തലക്ക് പരിക്കേറ്റ ലിബിൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ലിബിൻ നാദാപുരം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story